കേ​ര​ളം ഭ​രി​ക്കു​ന്ന​ത് മാ​ഫി​യ​ക​ൾ: കെ.​സു​രേ​ന്ദ്ര​ൻ
Monday, February 17, 2020 12:47 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ളം ഭ​രി​ക്കു​ന്ന​ത് മാ​ഫി​യ​ക​ളാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യ ശേ​ഷം ആ​ദ്യ​മാ​യി കോ​ഴി​ക്കോ​ട്ടെ​ത്തി​യ അ​ദ്ദേ​ഹം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ​യ്ക്ക് പോ​ലും ഭീ​ഷ​ണി​യാ​യ രീ​തി​യി​ൽ പോ​ലീ​സി​ന്‍റെ തോ​ക്കും ഉ​ണ്ട​യും മോ​ഷ​ണം പോ​യ​ത് ഇ​തി​ന്‍റെ തെ​ളി​വാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ചി​ല ഉ​പ​ദേ​ശി​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ ഒ​രു അ​ടു​ത്ത ബ​ന്ധു​വു​മാ​ണ് അ​ഴി​മ​തി​യു​ടെ പി​ന്നി​ൽ.

സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തിരേ സം​സാ​രി​ക്കു​ന്ന സി​പി​എം സ​ർ​ക്കാ​ർ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ പോ​ലും ക​ള​ങ്കി​ത ക​മ്പ​നി​ക​ളെ കൊ​ണ്ടു വ​രു​ന്ന​ത് അ​ഴി​മ​തി ന​ട​ത്താ​നാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി. വ്യാ​ജ ക​മ്പ​നി​യു​ടെ പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്ത​ക്കാ​രാ​ണ്. കേ​ര​ള​ത്തി​ന് വെ​ളി​യി​ലും വി​ദേ​ശ​ത്തും ഇ​വ​ർ​ക്ക് ശാ​ഖ​ക​ളു​ണ്ട്. മാ​വോ​യി​സ്റ്റ്-​തീ​വ്ര​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി​യു​ടെ പേ​രി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണ് ഇ​ട​തു​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. കേ​ന്ദ്രം രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ന​ൽ​കി​യ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഴി​മ​തി ന​ട​ത്തി​യ​ത്.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ൻ​റു​മാ​രാ​യ ചേ​റ്റൂ​ർ ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. ശ്രീ​ശ​ൻ, മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ര​ഘു​നാ​ഥ്, ടി.​പി. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.