മോദി ബ​ഹു​സ്വ​ര​ത​യു​ടെ ആ​ത്മാ​വി​നെ ത​ക​ര്‍​ക്കു​ന്നു: സ്വാ​മി അ​ഗ്‌​നി​വേ​ശ്
Monday, February 17, 2020 12:47 AM IST
കോ​ഴി​ക്കോ​ട് : ഇ​ന്ത്യ​യു​ടെ കേ​ളി​ക്കേ​ട്ട ബ​ഹു​സ്വ​ര​ത​യെ ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും സാ​മ്പ​ത്തി​ക​ത്തി​ന്‍റെ​യും മാ​ന​ദ​ണ്ഠ​ത്തി​ല്‍ വി​ഭ​ജി​ക്ക​ണ​മെ​ന്നു​ള്ള ന​രേ​ന്ദ്ര മോ​ദി​യു​ടെ നീ​ക്കം ഇ​ന്ത്യ ഉ​ള്‍​ക്കൊ​ള്ളു​ന്ന ബ​ഹു​സ്വ​ര​ത​യു​ടെ ആ​ത്മാ​വി​നെ​യാ​ണ് ത​ക​ര്‍​ക്കു​ന്ന​തെ​ന്ന് സ്വാ​മി അ​ഗ്‌​നി​വേ​ശ് പ​റ​ഞ്ഞു. മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മ​റ്റി കോ​ഴി​ക്കോ​ട് ഷഹിന്‍ ബാ​ഗ് സ്‌​ക്വ​യ​റി​ല്‍ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്‍റെ പ​തി​നാ​റാം ദി​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു സ്വാ​മി. ശാ​ഹീ​ന്‍ ബാ​ഗ് സ്‌​ക്വ​യ​റി​ല്‍ സ​മ​രം ന​ട​ത്തു​ന്ന​ത് തീ​വ്ര​വാ​ദി​ക​ള്‍ ആ​ണെ​ന്ന ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന കേ​ള്‍​ക്കാ​നി​ട​യാ​യി അ​ങ്ങ​നെ​യെ​ങ്കി​ല്‍ താ​നും തീ​വ്ര​വാ​ദി​യാ​ണെ​ന്നും ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.