ഹ​രി​ത​വാ​ർ​ഡാ​യി പ്രഖ്യാപിച്ചു
Monday, February 17, 2020 12:48 AM IST
തി​രു​വ​മ്പാ​ടി: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നാ​ലാ​മ​ത്തെ ഹ​രി​ത​വാ​ർ​ഡാ​യി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് മൂ​ന്ന് ആ​ന​ക്കാം​പൊ​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ജോ​ർ​ജ് എം ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​കൃ​തി​യു​ടെ​യും മ​നു​ഷ്യ​ന്‍റെ​യും സ​ർ​വ്വ​ത​ല സ്പ​ർ​ശി​യാ​യ സു​സ്ഥി​ര വി​ക​സ​ന​വും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​ണ് ഹ​രി​ത​കേ​ര​ളം മി​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഒ​രു വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ജൈ​വ​മാ​ലി​ന്യം സം​സ്ക്ക​രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ, യൂ​സ​ർ​ഫീ ന​ൽ​കി അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ്മ സേ​ന​യ്ക്ക് കൈ​മാ​റ​ൽ, പൊ​തു​ച​ട​ങ്ങു​ക​ളി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ, വൃ​ത്തി​യു​ള്ള വീ​ഥി​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും, ഹ​രി​ത നി​യ​മാ​വ​ലി ബോ​ധ​വ​ൽ​ക്ക​ര​ണം, എ​ല്ലാ വീ​ട്ടി​ലും പ​ച്ച​ക്ക​റി​കൃ​ഷി എ​ന്നി​വ ന​ട​ത്തു​ന്ന വാ​ർ​ഡി​നെ​യാ​ണ് ഹ​രി​ത വാ​ർ​ഡാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. വാ​ർ​ഡി​ലെ മി​ക​ച്ച ഹ​രി​ത​ഭ​വ​ന​മാ​യി തി​ര​ഞ്ഞെ​ടു​ത്ത എ​മേ​ഴ്സ​ൺ ക​ല്ലോ​ലി​ക്ക​ൽ, ഏ​റ്റ​വും മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​നാ​യി തി​ര​ഞ്ഞെ​ടു​ത്ത ഇ​ന്ന​സെ​ന്‍റ് വെ​ങ്കി​ട്ട​യി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.​
തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​ഗോ​പാ​ല​ൻ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പി.​പ്ര​കാ​ശ്, ഹ​രി​ത​സ​ഹാ​യ സ്ഥാ​പ​നം നി​റ​വ് വേ​ങ്ങ​രി ഡ​യ​റ​ക്ട​ർ ബാ​ബു പ​റ​മ്പ​ത്ത്, മ​രി​യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സി​ൻ​സി, കെ.​ഡി. ആ​ന്‍റ​ണി, കെ.​എം.​ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.
ജി​ല്ല​യി​ൽ നേ​ര​ത്തെ പ​ന​ങ്ങാ​ട്, ബാ​ലു​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ വാ​ർ​ഡും, 15 ന് ​മു​ക്കം ന​ഗ​ര​സ​ഭ മം​ഗ​ല​ശേ​രി ഡി​വി​ഷ​നെ​യും ഹ​രി​ത​വാ​ർ​ഡാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
ആ​ന​ക്കാം​പൊ​യി​ലി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​നെ​യും, പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, വാ​ർ​ഡ് മെ​ംബർ ബി​ന്ദു ജെ​യിം​സ്, ഓ​രോ വീ​ട്ടി​ലേ​ക്കും ഈ ​സ​ന്ദേ​ശം എ​ത്തി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ നി​റ​വ് ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ ന​മൃ​ത, റി​നി​ൽ, ഹ​രി​ത​ക​ർ​മ്മ സേ​ന പ്ര​വ​ർ​ത്ത​ക​ർ, വാ​ർ​ഡ് വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ, എ​ന്നി​വ​രെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ഹ​രി​ത​കേ​ര​ളം മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ എ​ന്നി​വ​രു​ടെ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ച​ട​ങ്ങി​ൽ അ​റി​യി​ച്ചു.