പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​മ​ർ​ദം :എം. ​കെ. രാ​ഘ​വ​ൻ എം​പി
Monday, February 17, 2020 12:48 AM IST
പേ​രാ​മ്പ്ര : ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​ത്തി​ന് പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​കാ​ൻ ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്മേ​ൽ വ​ൻ സ​മ്മ​ർ​ദ്ദ​മാ​ണെ​ന്ന് എം. ​കെ. രാ​ഘ​വ​ൻ എം​പി. പ​റ​ഞ്ഞു.
ചെ​ങ്ങോ​ടു​മ​ല ഖ​ന​ന വി​രു​ദ്ധ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ കൂ​ട്ടാ​ലി​ട​യി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തെ അ​ഭി​വാ​ദ്യം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
2020ൽ ​ത​ന്നെ ചെ​ങ്ങോ​ടു​മ​ല പൊ​ട്ടി​ക്കാ​നു​ള്ള വാ​ശി​യി​ലാ​ണ് അ​ധി​കൃ​ത​ർ. ചെ​ങ്ങോ​ടു​മ​ല ത​ക​ർ​ന്നാ​ൽ നാ​ടി​നു​ണ്ടാ​വു​ന്ന ഭ​വി​ഷ്യ​ത്ത് അ​രി​യാ​ഹാ​രം ക​ഴി​ക്കു​ന്ന ആ​ർ​ക്കും അ​റി​യാം ഇ​തു ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് അ​ധി​കൃ​ത​ർ​ക്ക് അ​ധി​കം മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യി​ല്ല.
ഖ​ന​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ചെ​ങ്ങോ​ടു​മ​ല കു​ടി​വെ​ള്ള ടാ​ങ്ക് രൂ​പ​മാ​റ്റം വ​രു​ത്തി​യി​ട്ട് അ​തി​ന് കെ​ട്ടി​ട ന​മ്പ​ർ കൊ​ടു​ത്ത ന​ട​പ​ടി ത​ന്നെ ക​ള്ള​ക്ക​ളി​യു​ടെ തെ​ളി​വാ​ണെ​ന്ന് എം​പി. കൂ​ട്ടി​ച്ചേ​ർ​ത്തു.