ഊ​ർ​ജ കി​ര​ൺ: ബോ​ധ​വ​ത്കര​ണ​വും പ​രി​ശീ​ല​ന​വും ന​ട​ത്തി
Monday, February 17, 2020 11:49 PM IST
കൂ​രാ​ച്ചു​ണ്ട്: ഊ​ർ​ജ സം​ര​ക്ഷ​ണം സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ​യെ​ന്ന് ല​ക്ഷ്യ​മാ​ക്കി കേ​ര​ള എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ, സെ​ന്‍റ​ർ ഫോ​ർ എ​ൺ​വ​യോ​ൺ​മെ​ന്‍റ് ആ​ൻ​റ് ഡ​വ​ല​പ്പ​മെ​ന്‍റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സേ​ക്ര​ഡ് ഹാ​ർ​ട്ട് വി​മ​ൻ​സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​ർ, അ​ർ​ദ്ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യു​ള്ള ഊ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി 'ഊ​ർ​ജ കി​ര​ൺ 2019 - 20 ജി​ല്ലാ​ത​ല സ​മാ​പ​നം കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വ​നി​ത​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മ്മാ​ണ പ​രി​ശീ​ല​നം ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്ര​തി​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത​ക​ൾ നി​ർ​മ്മി​ച്ച പ്ര​കൃ​തി സൗ​ഹൃദ ഉ​ത്പന്ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ നി​ർ​വഹി​ച്ചു. ബ്ലോ​ക്ക് മെം​ബർ മാ​ണി ന​ന്ത​ള​ത്ത്, പ​ഞ്ചാ​യ​ത്തം​ഗം വി​ൻ​സി തോ​മ​സ്, സി​സ്റ്റ​ർ അ​നി​ല മാ​ത്യു, സി​സ്റ്റ​ർ ട്രീ​സാ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​റി​സോ​ഴ്സ് പേ​ഴ്സ​ൺ ടി. ​സാ​ബി​ർ ക്ലാ​സ് ന​യി​ച്ചു. സി​സ്റ്റ​ർ ജോ​സ്മി, സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ, ജെ​സ് ല​റ്റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല​യി​ലെ ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ, ഡി​സ്ട്രി​ക്റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ത്തോ​ട്ടം, സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ ,ജു​വ​നൈ​ൽ ഹോം, ​സി​റ്റി പോ​ലീ​സ് ഓ​ഫീ​സ് ന്യൂ ​ബ്ലോ​ക്ക്, പി​ഡ​ബ്ള്യൂ​ഡി മാ​നാ​ഞ്ചി​റ, എ.​ആ​ർ. ക്യാ​മ്പ് മാ​ലൂ​ർ​കു​ന്ന്, കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ്, സെ​യി​ൽ ടാ​ക്സ് ഓ​ഫീ​സ്, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് തു​ട​ങ്ങി​യ​വി ട​ങ്ങ​ളി​ലെ 350 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ ഊ​ർ​ജ്ജ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.