പാ​ർ​ലി​യി​ലെ കോ​ഴി ഫാം ​പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്
Monday, February 17, 2020 11:49 PM IST
എ​ട​ക്ക​ര: ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ അ​നാ​രോ​ഗ്യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ലി​യി​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി ഫാം ​അ​ട​ച്ച്പൂ​ട്ടാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ത്ത​ര​വി​ട്ടു. നാ​ൽ​പ്പ​ത്തി​യെ​ട്ട്് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫാം ​അ​ട​ച്ച് പൂ​ട്ടാ​നാ​ണ് പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശം. പ്ര​ദേ​ശ​ത്ത് ഈ​ച്ച ശ​ല്യ​വും ദു​ർ​ഗ​ന്ധ​വും അ​തി​ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ ഇ​ന്ന​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന കോ​ഴി​ഫാം അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് ജ​ന​കീ​യ സ​മി​തി ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്. രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ട​യാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള നൂ​റി​ല​ധി​കം വ​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​പ​രോ​ധ സ​മ​ര​ത്തി​നെ​ത്തി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​പി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി കു​ത്തി​യി​രു​ന്നു. ര​ണ്ടേ​മു​ക്കാ​ൽ വ​രെ സ​മ​രം ന​ണ്ടി​ട്ടും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ ഭ​ര​ണ​സ​മി​തി​യോ യാ​തൊ​രു ന​ട​പ​ടി​ക്കും തു​നി​ഞ്ഞി​ല്ല. സ​മ​രം ശ​ക്ത​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കോ​ഴി ഫാം ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ത​യാ​റാ​യ​തോ​ടെ​യാ​ണ് ജ​ന​കീ​യ സ​മി​തി സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​സ്ഥ​ർ, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് എ​ന്നി​വ​ർ പാ​ർ​ലി​യി​ലെ കോ​ഴി ഫാ​മി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ദു​ർ​ഗ​ന്ധ​വും ഈ​ച്ച ശ​ല്യ​വും നേ​രി​ടു​ന്ന​തി​നാ​ൽ കോ​ഴി ഫാം ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു​വെ​ന്ന് പ​രി​ശോ​ധ​നാ സം​ഘം ക​ണ്ടെ​ത്തി.
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കോ​ഴി​ക​ൾ​ക്ക് രോ​ഗ​ബാ​ധ​യോ കോ​ഴി​ത്തീ​റ്റ​യി​ൽ അ​മി​ത​മാ​യ അ​ള​വി​ൽ അ​മോ​ണി​യ ക​ല​ർ​ന്ന​തോ ആ​കാം ഈ​ച്ച​ക​ൾ വ്യാ​പ​ക​മാ​യി ഉ​ണ്ടാ​വാ​ൻ കാ​ര​ണ​മൊ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത ദു​ർ​ഗ​ന്ധം മൂ​ല​വും ഈ​ച്ച​ശ​ല്യം മൂ​ല​വും ദു​രി​ത​ത്തി​ലാ​ണ്. ഉ​ദ്ഘാ​ട​ന ദി​വ​സം ത​ന്നെ നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ക്കു​ക​യും സെ​ക്ര​ട്ട​റി കോ​ഴി​ഫാ​മി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ കോ​ഴി​ക​ളെ​യോ അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളോ മാ​റ്റാ​ൻ ഫാം ​ന​ട​ത്തി​പ്പു​കാ​ർ ത​യാ​റാ​യി​ല്ല. അ​യ്യാ​യി​രം കോ​ഴി​ക​ളാ​ണ് ഫാ​മി​ലു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യോ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യോ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.