പേ​രാ​മ്പ്ര​യി​ലെ ആക്ര​മ​ണം: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Monday, February 17, 2020 11:50 PM IST
പേ​രാ​മ്പ്ര: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പേ​രാ​മ്പ്ര ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം ബോം​ബാക്ര​മണ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് പ​രിക്കേ​റ്റ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ര്‍ പി​ടി​യി​ൽ. മു​യി​പ്പോ​ത്ത് സ്വ​ദേ​ശി​ക​ളാ​യ മീ​ത്ത​ലെ ച​ങ്ങ​രോ​ത്ത് ക​ണ്ടി അ​ശ്വ​ന്ത് (21), അ​ഴ​ക​ത്ത് ക​ണ്ടി ശ്യാം​ജി​ത്ത് (25), മീ​ത്ത​ലെ ക​ണ്ടി ലാ​ലു​പ്ര​സാ​ദ് (29) എ​ന്നി​വ​രെ​യാ​ണ് പേ​രാ​മ്പ്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്ന് പേ​രെ​യും പേ​രാ​മ്പ്ര കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്.
ഇ​രു​മ്പ് പൈ​പ്പ്, ഇ​രു​മ്പ് ദ​ണ്ഡ് എ​ന്നി​വ​യു​മാ​യി എ​ത്തി​യ അ​ക്ര​മി സം​ഘം ഹൈ​സ്‌​കൂളി​ന് സ​മീ​പം റോ​ഡി​ലും ക​ട​യി​ലു​മാ​യി നി​ന്ന​വ​രെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു വെ​ന്നാ​ണ് പ​രിക്കേ​റ്റ​വ​ര്‍ പ​റ​ഞ്ഞ​ത്.
അ​ക്ര​മ​ത്തി​ന് ശേ​ഷം സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ് ഭീ​ക​ര അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ഇ​വ​ര്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ക്ര​മി സം​ഘ​ത്തി​ന്‍റെ​തെ​ന്നു ക​രു​തു​ന്ന ബൈ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.
പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് മൂ​ന്നു പേ​രും പി​ടി​യി​ലാ​കു​ന്ന​ത്. കേ​സി​ന്‍റെ തു​ട​ർ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഇ​നി​യും പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.