കി​ണ​റി​ല്‍ വീ​ണ യു​വാ​വി​നെ ഫ​യ​ര്‍​ഫോ​ഴ്‌​സ്​ ര​ക്ഷ​പെ​ടു​ത്തി
Monday, February 17, 2020 11:50 PM IST
താ​മ​ര​ശേ​രി: കി​ണ​റി​ല്‍ വീ​ണ യു​വാ​വി​നെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ​തര​ക്ഷ​പെ​ടു​ത്തി. താ​മ​ര​ശേ​രി വൈ​ലാ​ങ്ക​ര ഫ്‌​ളാ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​യ കെ.​ടി. രൂ​പേ​ഷ് (36)ആ​ണ് കി​ണ​റ്റി​ല്‍ വീ​ണ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​ക​ള്‍ കി​ണ​റി​ന് സ​മീ​പം ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ​ന്ത് കി​ണ​റ്റി​ല്‍ വീ​ണു. ഇ​ത് എ​ടു​ത്തു​കൊ​ടു​ക്കു​ന്ന​തി​നാ​യി ക​യ​ര്‍​കെ​ട്ടി രൂ​പേ​ഷ് കി​ണ​റ്റി​ല്‍ ഇ​റ​ങ്ങി പ​ന്തെ​ടു​ത്ത ശേ​ഷം തി​രി​കെ ക​യ​റു​മ്പോ​ള്‍ ക​യ​റി​ല്‍ നി​ന്ന് പി​ടു​ത്തം വി​ട്ട് കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ത​നി​യെ ക​യ​റാ​നാ​കെ കു​ഴ​ഞ്ഞു​പോ​യ​തി​നാ​ല്‍ മു​ക്ക​ത്ത് നി​ന്നും ഫ​യ​ര്‍ ഫോ​ഴ്‌​സെ​ത്തി ക​ര​യ്‌​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.