മേ​പ്പ​യ്യൂ​രി​ൽ ബി​ജെ​പി പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​നു നേ​രേ ആ​ക്ര​മ​ണം
Monday, February 17, 2020 11:51 PM IST
പേ​രാ​മ്പ്ര: മേ​പ്പ​യ്യൂ​രി​ല്‍ ബി​ജെ​പി പ്ര​ച​ാര​ണ വാ​ഹ​ന​ത്തി​ന് നേ​രെ ആക്ര​മ​ണം. ഇ​ന്ന​ലെ വൈ​കിട്ട് പ​യ്യോ​ളി​യി​ല്‍ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ജീ​വ​ന്‍ ന​യി​ക്കു​ന്ന ഏ​ക​താ യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​നു നേ​രെ​യാ​ണ് അ​ക്ര​മ​ണം ന​ട​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി എ​ന്നാ​രോ​പി​ച്ചാ​ണ് സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ അ​ക്ര​മി​ച്ച​തെ​ന്ന് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ അ​ഞ്ച്‌​പേ​ര്‍​ക്കെ​തി​രേ മേ​പ്പ​യ്യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.