മ​ഞ്ചാ​ടി പ്രീ​സ്കൂ​ൾ: ലോ​ഗോ പ്ര​കാ​ശ​നം ചെയ്തു
Monday, February 17, 2020 11:51 PM IST
മു​ക്കം: ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഗ​വ. യു​പി സ്കൂ​ളി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന"​മ​ഞ്ചാ​ടി പ്രീ​സ്കൂ​ൾ " ലോ​ഗോ പ്ര​കാ​ശ​ന​വും കു​ട്ടി​ക​ളു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ ടീ​സ​ർ പ്ര​ദ​ർ​ശ​ന​വും ജി​ല്ലാ ക​ള​ക്ട​ർ ശ്രീ​റാം സാം​ബ​ശി​വ​റാ​വു നി​ർ​വ​ഹി​ച്ചു. പ​ഠ​ന, പ​ഠ​നാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ത്ത​ന മി​ക​വി​നാ​ൽ ശ്ര​ദ്ധേ​യ​മാ​യ ഈ ​പൊ​തു വി​ദ്യാ​ല​യ​ത്തി​ന്‍റെ പു​തി​യ ചു​വ​ടു​വയ്പ്പാ​ണ് ദേ​ശീ​യ​വും ആ​ധു​നി​ക​വു​മാ​യ പാ​ഠ്യ​പ​ദ്ധ​തി​യോ​ടെ ആ​രം​ഭി​ക്കു​ന്ന മ​ഞ്ചാ​ടി പ്രീ​പ്രൈ​മ​റി. സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കും വി​ധ​ത്തി​ൽ പി​ടി​എ​യും നാ​ട്ടു​കാ​രും കൈ​കോ​ർ​ത്താ​ണ് പ്രൈ​മ​റി സ്കൂ​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ ഷ​ഫീ​ഖ് മാ​ടാ​യി, പി. ​പ്ര​ശോ​ഭ് കു​മാ​ർ, ഗ​ഫൂ​ർ മാ​സ്റ്റ​ർ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി. ​പി ശ്രീ​നി​വാ​സ​ൻ മാ​സ്റ്റ​ർ, വി ​കെ വി​നോ​ദ്, ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​പ്ര​കാ​ശ​ൻ, മ​ജീ​ദ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.