കോ​ൺ​ഗ്ര​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി
Wednesday, February 19, 2020 1:04 AM IST
കോ​ഴി​ക്കോ​ട്: പോ​ലീ​സ് ത​ല​പ്പ​ത്ത് ന​ട​ക്കു​ന്ന പ​ക​ല്‍​ക്കൊ​ള്ള​യ്ക്കും അ​ഴി​മ​തി​ക്കു​മെ​തി​രെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.
കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​ഡി ഓ​ഫീ​സ് പ​രി​സ​ര​ത്ത് പോ​ലീ​സ് മാ​ര്‍​ച്ച് ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍, എ​സ്.​കെ. അ​ബൂ​ബ​ക്ക​ര്‍, അ​ബ്ദു​റ​ഹി​മാ​ന്‍ എ​ട​ക്കു​നി, ആ​ര്‍. ഷെ​ഹി​ന്‍, ഉ​ഷാ​ഗോ​പി​നാ​ഥ്, ശ​ര​ണ്യ, വി.​ടി. നി​ഹാ​ല്‍, ബേ​ബി പ​യ്യാ​ന​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി​നോ​ദ് പ​ട​നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ഡി ഓ​ഫീ​സ് പ​രി​സ​ര​ത്ത് ബീ​ഫ് ക​റി​യും ബ്ര​ഡും ക​ഴി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍ മെ​നു​വി​ല്‍​നി​ന്ന് ബീ​ഫ് ഒ​ഴി​വാ​ക്കി​യ​തി​ലു​ള്ള പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.