പ്രാ​യ​പൂ​ർ​ത്തി​യാ​കാത്ത മ​ക​ൻ ബൈ​ക്കോ​ടി​ച്ച സം​ഭ​വ​ത്തി​ൽ മാ​താ​വി​നെ​തി​രേ കേ​സ്
Wednesday, February 19, 2020 1:04 AM IST
കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ൻ ബൈ​ക്കോ​ടി​ച്ച സം​ഭ​വ​ത്തി​ൽ മാ​താ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പു​തി​യ​റ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യ്ക്കെ​തി​രേ​യാ​ണ് മൂ​ന്നു​വ​ർ​ഷം ത​ട​വും25,000 രൂ​പ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റം​ചു​മ​ത്തി ചെ​മ്മ​ങ്ങാ​ട് എ​സ്ഐ വി. ​ജ​യ​പ്ര​സാ​ദ്കേ​സെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​ന പ​രി​ശേ​ധാ​ന​യ്ക്കി​ടെ ഫ്രാ​ൻ​സി​സ് റോ​ഡ് ഭാ​ഗ​ത്തു​നി​ന്നാ​ണ്പ്രാ​യ​പൂ​ർ​ത്തി​യാ​കാത്ത​യാ​ൾ ബൈ​ക്കു​മാ​യി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ബൈ​ക്കി​ന്‍റെ ആ​ർ​സി ഓ​ണ​റാ​യ മാ​താ​വി​ന്‍റെ പേ​രി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.
ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ഗ​ര​പ​രി​ധി​യി​ൽ ആ​വ​ർ​ത്തി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് സി​റ്റി പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ർ​ജ് മു​ഴു​വ​ൻഎ​സ്എ​ച്ച്ഒ​മാ​ർ​ക്കും പ്രാ​യ​പ​ർ​ത്തി​യാ​കാ​ത്ത​വ​ർ ബൈ​ക്കോ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ​ർ​സി ഓ​ണ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.