പ്ര​തി​ദി​നം 1000 മെ​ഗാ​വാ​ട്ട് സൗ​രോ​ര്‍​ജ്ജ​ം ല​ക്ഷ്യം: മ​ന്ത്രി
Wednesday, February 19, 2020 1:04 AM IST
കോ​ഴി​ക്കോ​ട്: സൗ​രോ​ര്‍​ജ്ജ​ത്തി​ല്‍​നി​ന്നും പ്ര​തി​ദി​നം 1000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ത​ദ്ദേ​ശീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ന​ട​ക്കാ​വ് ഇം​ഗ്ലീ​ഷ് ച​ര്‍​ച്ച് പാ​രി​ഷ് ഹാ​ളി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ വൈ​ദ്യു​തി അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ​ട്ടി​ട​ങ്ങ​ള്‍​ക്കു മു​ക​ളി​ലും ജ​ലോ​പ​രി​ത​ല​ത്തി​ലും സൗ​രോ​ര്‍​ജ്ജ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ച്ച് 500 മെ​ഗാ​വാ​ട്ട് വീ​തം വൈ​ദ്യു​തി ​ഉത്പാദ​നം ല​ക്ഷ്യ​മി​ടു​ന്നു. കൃ​ഷി അ​സാ​ധ്യ​മാ​യ ത​രി​ശു​പാ​ട​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. താ​ത്പ​ര്യ​മു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍​ക്ക് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടാം.
സൗ​രോ​ര്‍​ജ്ജം ഇ​ത്ത​ര​ത്തി​ല്‍ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ച്ചി​ല്ലെ​ങ്കി​ല്‍ വൈ​ദ്യു​ത മേ​ഖ​ല​യി​ല്‍ ന​മു​ക്ക് സു​സ്ഥി​ര​ത കൈ​വ​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​ദാ​ല​ത്തി​ല്‍ പ​രാ​തി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​ത് വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് തെ​ളി​വാ​ണെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 505 പ​രാ​തി​ക​ള്‍ അ​ദാ​ല​ത്തി​ല്‍ പ​രി​ഹ​രി​ച്ചു. 266 പ​രാ​തി​ക​ള്‍ തു​ട​ര്‍ ന​ട​പ​ടി​ക്കാ​യി മാ​റ്റി. ശേ​ഷി​ക്കു​ന്ന​വ​യി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കും.
കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എം​എ​ല്‍​എ​മാ​രാ​യ എ. ​പ്ര​ദീ​പ് കു​മാ​ര്‍, വി.​കെ.​സി. മ​മ്മ​ദ് കോ​യ, കാ​രാ​ട്ട് റ​സാ​ഖ്, പാ​റ​യ്ക്ക​ല്‍ അ​ബ്ദു​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി, കൗ​ണ്‍​സി​ല​ര്‍ പൊ​റ്റ​ങ്ങാ​ടി കി​ഷ​ന്‍​ച​ന്ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.