സ്കൂ​ൾ ബ​സു​ക​ൾ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധി​ച്ചു
Wednesday, February 19, 2020 1:04 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ സ്കൂ​ൾ ബ​സു​ക​ൾ വാ​ഹ​ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം പ​രി​ശോ​ധി​ച്ചു. കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത യാ​ത്ര ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ​ണ് പ​രി​ശോ​ധ​ന. ഇ​ന്ന​ലെ മാ​ത്രം 73 വാ​ഹ​ന​ങ്ങ​ൾ സി​റ്റി​യി​ലും വ​ട​ക​ര റൂ​റ​ൽ മേ​ഖ​ല​യി​ലും പ​രി​ശോ​ധി​ക്കു​ക​യും 27 ബ​സു​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.
ഡോ​ർ തു​റ​ന്ന് വ​ച്ച് സ​ർ​വ്വീ​സ് ന​ട​ത്തി​യ​തി​ന് നാ​ല് വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ഫാ​സ്റ്റ് എ​യ്ഡ് ബോ​ക്സ് ശ​രി​യാ​വ​ണ്ണം വാ​ഹ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കാ​ത്ത​തി​ന് മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും പെ​ർ​മി​റ്റ് അ​നു​ശാ​സി​ക്കു​ന്ന​ത​ര​ത്തി​ലു​ള്ള അ​റ്റ​ൻ​ഡ​ർ ഇ​ല്ലാ​ത്ത​തി​ന് മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും, സ്പീ​ഡ് ഗ​വ​ർ​ണ്ണ​ർ വി​ച്ഛേ​ദി​ച്ച നി​ല​യി​ൽ സ​ർ​വ്വീ​സ് ന​ട​ത്തി​യ​തി​ന് ഒ​രു വാ​ഹ​ന​ത്തി​നെ​തി​രേ​യും, കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച​തി​ന് ര​ണ്ട് വാ​ഹ​ന​ങ്ങൾക്കെ​തി​രേയും, മ​റ്റു കൃ​ത്യ​ങ്ങ​ളി​ലാ​യി 13 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു. വാ​ഹ​ന പ​രി​ശോ​ധ​ന എ​ല്ലാ ആ​ഴ്ച്ച​യി​ലും ഒ​രു ദി​വ​സം ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.