കെടുകാര്യസ്ഥത; സു​ഭി​ക്ഷ യൂ​ണി​റ്റ് മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​മാ​യി
Wednesday, February 19, 2020 1:06 AM IST
ച​ക്കി​ട്ട​പാ​റ: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി​യ സു​ഭി​ക്ഷ യൂ​ണി​റ്റു​ക​ൾ അ​നാ​ഥ​മാ​യ നി​ല​യി​ൽ. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ വെ​ർ​ജി​ൻ ഓ​യി​ൽ ഉ​ത്പാദി​പ്പി​ക്കു​ന്ന സു​ഭി​ക്ഷ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച് വാ​ർ​ഡു​ക​ളി​ൽ നി​ന്നു ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം സം​ഭ​രി​ച്ചു വയ്​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യിരിക്കുകയാണ്.
ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ വ​ക​യി​രു​ത്തി മൂ​ന്നു വ​ലി​യ കെ​ട്ടി​ട​ങ്ങ​ളും ഇ​തി​ൽ തേ​ങ്ങ കൊ​പ്ര​യാ​ക്കി എ​ണ്ണ പി​ഴി​യാ​നു​ള്ള യ​ന്ത്ര​ങ്ങ​ളും സ്ഥാ​പി​ച്ചി​രു​ന്നു. സ്ത്രീ​ക​ൾ​ക്കി​വി​ടെ തൊ​ഴി​ലും ല​ഭി​ച്ചി​രു​ന്നു . കാ​ല ക്ര​മേ​ണ കെ​ടു​കാ​ര്യ​സ്ഥ​ത കാ​ര​ണം എ​ല്ലാം നാ​ശിച്ചു.