പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെയ്തു
Wednesday, February 19, 2020 1:06 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി. കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ആ​യ​തോ​ടെ പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളും ഞാ​യ​റും ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റു​വ​രെ​യും എ​ല്ലാ ഞാ​യ​റും ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 വ​രെ ഒ​പി പ്ര​വ​ർ​ത്തി​ക്കും.
കൂ​ടാ​തെ ലാ​ബ്, ഫാ​ർ​മ​സി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും. ച​ട​ങ്ങി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ ജോ​ർ​ജ് എം. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, ഡി​എം​ഒ വി. ​ജ​യ​ശ്രീ, ഡോ. ​ന​വീ​ൻ, ഡോ. ​പി.​എം. മ​ത്താ​യി, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ​പ്പേ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി. കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ആ​കു​ന്ന​തോ​ടെ മൂ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ​യും മൂ​ന്ന് സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ​യും സേ​വ​നം ഇ​നി ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​കും. ഒ​രു ഡോ​ക്ട​റെ​യും, ഒ​രു സ്റ്റാ​ഫ് ന​ഴ്സി​നെ​യും ഒ​രു ഫാ​ർ​മ​സി​സ്റ്റി​നെ​യും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 7.55 ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും, 15 ല​ക്ഷം രൂ​പ എ​ൻ​ആ​ർ​എ​ച്ച് എം ​ഫ​ണ്ടും, ഓ​ഫീ​സ് ബ്ലോ​ക്കി​നാ​യി 26 ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും അ​നു​വ​ദി​ച്ചി​രു​ന്നു.
കൂ​ടാ​തെ വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​വും ല​ഭി​ച്ചു. മി​നി ജിം​നേ​ഷ്യം, ക​ട്ടി​ക​ൾ​ക്കാ​യി ക​ളി​സ്ഥ​ലം, മോ​ഡു​ലാ​ർ ഫാ​ർ​മ​സി, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, വി​ശാ​ല​മാ​യ ഇ​രി​പ്പി​ട സൗ​ക​ര്യം, പൂ​ന്തോ​ട്ടം, ശു​ദ്ധീ​ക​രി​ച്ച കു​ടി​വെ​ള്ള സൗ​ക​ര്യം, ര​ണ്ട് ടി​വി യൂ​ണി​റ്റു​ക​ൾ, മി​നി അ​ക്വേ​റി​യം, പ്ര​ശ​സ്ത ചു​മ​ർ ചി​ത്ര​കാ​ര​ൻ കെ.​ആ​ർ. ബാ​ബു​വി​ന്‍റെ ചു​മ​ർ പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി​യ​വ പു​തി​യ ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മു​ക്കം സ​ന്ന​ദ്ധ സേ​ന പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി.