ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി; വിദ്യാർഥികളുടെ എ​ണ്ണം 50 ആ​യി നി​ജ​പ്പെ​ടു​ത്ത​ണം: കെ​എ​എ​ച്ച്‌​സ്ടി​എ
Wednesday, February 19, 2020 1:06 AM IST
കോ​ഴി​ക്കോ​ട് : ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ബാ​ച്ചു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം 50 ആ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യോ​ഷ​ന്‍ ജി​ല്ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ക്ര​മാ​തീ​ത​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന ന​ട​പ​ടി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ പ്ര​വേ​ശ​ന ന​ട​പ​ടിക​ളി​ല്‍ നി​ന്ന് അ​ധ്യാ​പ​ക​ര്‍ വി​ട്ടു​നി​ല്‍​ക്കു​ം. കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​ത് വ്യ​ക്തി​ഗ​ത മോ​ണി​റ്റ​റിം​ഗ് , ഡി​സേ​ര്‍​ട്ടേ​ഷ​ന്‍ തു​ട​ങ്ങി​യ പ​ഠ​നാ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ക​ര്‍​ക്കും. പ​രീ​ക്ഷ ജോ​ലി​ക​ള്‍​ക്കു​ള്ള വേ​ത​നം എ​ട്ടു​വ​ര്‍​ഷ​മാ​യി പ​രി​ഷ്‌​ക​രി​ച്ചി​ട്ടി​ല്ല.
നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടും വേ​ത​നം പ​രി​ഷ്‌​ക​രി​ക്കാ​ത്ത സ​ര്‍​ക്കാ​ര്‍ നിലപാട് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും സ​മ്മേ​ള​നം വി​ല​യി​രു​ത്തി. ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ഷി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ശ്രീ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ആ​ബി​ദ പു​തു​ശേ​രി, പി.​ടോ​മി ജോ​ര്‍​ജ്, പി.​അ​ഖി​ലേ​ഷ്, ആ​ര്‍.​ഷെ​ജി​ന്‍, ഫാ​ത്തി​മ ഹ​ന്ന,സി.ജോ​ണ്‍ ജോ​ര്‍​ജ്്, സി.​കെ.​അ​ഷ്‌​റ​ഫ്, സി.​വി.​സാ​ജ​ന്‍,രാ​ജ്‌​നാ​രാ​യ​ണ​ന്‍, സോ​ണി​യ സു​കു​മാ​ര്‍ , എ​സ്.​സി​ത്താ​ര, കെ.​ജെ.​ത​ങ്ക​ച്ച​ന്‍, ഷി​നി​ല്‍ പാ​ലോ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ള്‍: സി.​കെ.​അ​ഷ്‌​റ​ഫ് (ജി​ല്ലാ​പ്ര​സി​ഡ​ന്‍റ്), മോ​ന്‍​സി ജോ​സ​ഫ്, ടി.​ആ​ര്‍. ഗി​രീ​ഷ്, പി.​അ​ഷ്‌​റ​ഫ് അ​ലി, രാ​ജ് നാ​രാ​യ​ണ​ന്‍, കി​ഷോ​ര്‍ ആ​ന്‍റ​ണി, ശ്രീ​ജി​ത്ത് ന​രി​പ്പ​റ്റ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), സി.​വി.​സാ​ജ​ന്‍ (സെ​ക്ര​ട്ട​റി), സു​രേ​ഷ് കു​മാ​ര്‍, പി.​ഷി​നി​ല്‍, സോ​ണി​യ സു​കു​മാ​ര്‍, സി​ല്ലി ബി ​കൃ​ഷ്ണ​ന്‍, എ​സ്.​സി​ത്താ​ര, റോ​ഷ​ന്‍ ചാ​ക്കോ (ജോ.​സെ​ക്ര​ട്ട​റി​മാ​ര്‍), ആ​ര്‍.​ഷെ​ജി​ന്‍ (ട്ര​ഷ​റ​ര്‍). പ്രി​ന്‍​സി​പ്പ​ല്‍ ഫോ​റം : കെ.​ഹാ​ഷിം (ചെ​യ​ര്‍​മാ​ന്‍), മ​നോ​ജ് ക​ക്ക​ട്ടി​ല്‍ (ക​ണ്‍​വീ​ന​ര്‍). വ​നി​താ ഫോ​റം: ഇ.​വി. ഹ​സീ​ന( ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍), ജി.​സു​ജ​യ (ക​ണ്‍​വീ​ന​ര്‍)