കൊ​റോ​ണ; ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​രും നി​രീ​ക്ഷ​ണ​ത്തി​ലി​ല്ല
Wednesday, February 19, 2020 1:06 AM IST
കോ​ഴി​ക്കോ​ട്: കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ആ​രും നി​രീ​ക്ഷ​ണ​ത്തി​ലി​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രാ​ളു​മാ​യി​രു​ന്നു നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രേ​യും ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
28 ദി​വ​സം നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ ഏ​ഴ് പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​തോ​ടെ ആ​കെ 213 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ജി​ല്ല​യി​ല്‍ 195 പേ​രാ​ണ് ഇ​നി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ സ്ര​വ സാന്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടി​ല്ല.
ഇ​തു​വ​രെ 31 സാന്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 29 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. ഇ​നി ര​ണ്ട് പ​രി​ശോ​ധ​നാ ഫ​ലം ല​ഭ്യ​മാ​കാ​നു​ണ്ട്. ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള ബോ​ധ​വ​ത്ക​രണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും തു​ട​രു​ന്നു​ണ്ടെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.