പ​ഴ​കി​യ മാം​സം പി​ടി​കൂ​ടി
Friday, February 21, 2020 2:08 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട്, ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ മാം​സ​ം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ഹെ​ൽ​ത്തി കേ​ര​ള പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന.
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. സു​രേ​ന്ദ്ര​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​കെ. ച​ന്ദ്ര​ൻ, സി.​എം. ഷ​നോ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.