സ​മ​ര യൗ​വ്വ​നം പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ നാളെ
Saturday, February 22, 2020 12:24 AM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി , ദേ​ശീ​യ പൗ​ര​ത്വ രജി​സ്റ്റ​ര്‍ എ​ന്നി​വ മ​താ​ടി​സ്ഥാ​ന​ത്തി​ല്‍ ത​യ്യാ​റാ​ക്കി രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ഡി​വൈ​എ​ഫ്‌​ഐ എ​സ്എ​ഫ്‌​ഐ ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 'സ​മ​ര യൗ​വ്വ​നം' പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും. നാളെ ​വൈ​കി​ട്ട് നാ​ലി​ന് മു​ത​ല​ക്കു​ളം മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന​കൂ​ട്ടാ​യ്മ​യി​ല്‍ ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കും. വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ല്‍ ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​വ​സീ​ഫ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ല്‍.​ജി ലി​ജീ​ഷ്, പി.​സി. ഷൈ​ജു, എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​അ​തു​ല്‍ , ആ​ര്‍.​സി​ദ്ധാ​ര്‍​ത്ഥ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.