‘വെ​ളി​ച്ച​ത്തി​ന്‍റെ ന​റു​വെ​ളി​ച്ചം' ദ ​ഹെ​റി​റ്റേ​ജ് ദൃ​ശ്യാ​വി​ഷ്‌​കാ​രം
Tuesday, February 25, 2020 12:26 AM IST
കോ​ഴി​ക്കോ​ട്: സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡി​ന്‍റെ അം​ഗീ​കൃ​ത മ​ദ്‌​റ​സ​ക​ള്‍ 10,000 ക​വി​ഞ്ഞ​തി​ന്‍റെ ഭാ​ഗ​മാ​യി 27 മു​ത​ല്‍ മാ​ര്‍​ച്ച് 2 വ​രെ കോ​ഴി​ക്കോ​ട് ക​ട​പ്പു​റം മ​റൈ​ന്‍ ഗ്രൗ​ണ്ടി​ല്‍ 'വെ​ളി​ച്ച​ത്തി​ന്‍റെ ന​റു​വെ​ളി​ച്ചം' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ദ ​ഹെ​റി​റ്റേ​ജ് ദൃ​ശ്യാ​വി​ഷ്‌​കാ​രം സംഘടിപ്പിക്കുന്നു.
സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡി​ന്‍റെ ഉ​ത്ഭ​വ​വും വ​ള​ര്‍​ച്ച​യും പ്ര​തി​പാ​തി​ക്കു​ന്ന​തും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ നൂ​ത​ന​വും പു​തു​മ​ക​ളും ഉ​ള്‍​ക്കൊള്ളു​ന്ന​തു​മാ​യ ദൃ​ശ്യാ​വി​ഷ്‌​കാ​രം പ​തി​വ് കാ​ഴ്ച​ക​ളി​ല്‍ വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​വും. ജ​ബ​ലു​നൂ​റി​ലെ ഹി​റാ ഗു​ഹ പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണ് പ്ര​വേ​ശ​ന ക​വാ​ടം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. പു​റ​മെ സാ​ഹി​ത്യ പ്ര​ദ​ര്‍​ശ​ന​വും ഡി​ബേ​റ്റ് ഹാ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 9 മു​ത​ല്‍ രാ​ത്രി 9 വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​ന സ​മ​യം. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ വീ​തം 600 പേ​ര്‍​ക്ക് ഒ​രേ സ​മ​യം പ്ര​ദ​ര്‍​ശ​നം കാ​ണാ​നാ​വും. ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന​യാ​ണ് റ​ജി​സ്‌​ട്രേ​ഷ​ന്‍ .