ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ യോ​ഗ​വും പൂ​ര്‍​ത്തീ​ക​രി​ച്ച ഭ​വ​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും 29ന്
Tuesday, February 25, 2020 12:26 AM IST
കോ​ഴി​ക്കോ​ട്: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ല്‍ വീ​ടു ല​ഭി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ യോ​ഗ​വും പൂ​ര്‍​ത്തീ​ക​രി​ച്ച ഭ​വ​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും 29-ന് ​വൈ​കിട്ട് നാ​ലി​ന് അ​ത​ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ക്കും.
ലൈ​ഫ് മി​ഷ​ന്‍ സ​മ്പൂ​ര്‍​ണ്ണ പാ​ര്‍​പ്പി​ട​പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന​ത്ത് ര​ണ്ടു ല​ക്ഷം വീ​ടു​ക​ള്‍ നി​ര്‍​മിച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​നം ഇ​തേ സ​മ​യ​ത്ത് തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വഹി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​രാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക.


ഒ​ന്നാം ഘ​ട്ട സെ​ന്‍​സ​സ്
മേ​യ് ഒ​ന്നു​മു​ത​ല്‍ 30 വ​രെ

കോ​ഴി​ക്കോ​ട്: 2021 ലെ ​സെ​ന്‍​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍​ക്കു​ള്ള ജി​ല്ലാ​ത​ല ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി ഹാ​ളി​ല്‍ തു​ട​ങ്ങി. മേ​യ് ഒ​ന്നു​മു​ത​ല്‍ 30 വ​രെ​യാ​ണ് ഒ​ന്നാം​ഘ​ട്ട സെ​ന്‍​സ​സ് ന​ട​ക്കു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്.
സെ​ന്‍​സ​സ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ത്ത​വ​ണ ഡി​ജി​റ്റ​ല്‍ സെ​ന്‍​സ​സാ​ണ് ന​ട​ക്കു​ക. വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ മൊ​ബൈ​ല്‍ ആ​പ്പും പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി നി​രീ​ക്ഷി​ക്കാ​നാ​യി വെ​ബ് പോ​ര്‍​ട്ട​ലും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ലാ​ണി​ത്.