ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഒ​ള​വ​ണ്ണ​യി​ല്‍
Tuesday, February 25, 2020 12:26 AM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ​വി​ര​വി​മു​ക്ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇന്ന് ഒ​ള​വ​ണ്ണ​ ക​മ്പി​ളി​പ്പ​റ​മ്പ് എ​എം യു​പി​സ്‌​കൂ​ളി​ല്‍ കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. മ​നോ​ജ്കു​മാ​ര്‍ നി​ര്‍​വഹി​ക്കും. ജി​ല്ല​യി​ലെ ഒ​ന്ന് മു​ത​ല്‍ 19 വ​യ​സുവ​രെ​യു​ള്ള 7,51,981 കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ളു​ക​ളി​ലും അങ്കണവാ​ടി​ക​ളി​ലു​മാ​യി വി​ര​ന​ശീ​ക​ര​ണ​ത്തി​നു​ള്ള ആ​ല്‍​ബ​ന്‍​ഡ​സോ​ള്‍ ഗു​ളി​ക സൗ​ജ​ന്യ​മാ​യി ന​ല്‍​കും.
സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ്, പ്രൈ​വ​റ്റ് സ്‌​കൂ​ളു​ക​ള്‍, അങ്കണവാ​ടി​ക​ള്‍, ഡേ​കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലൂ​ടെ​യു​മാ​ണ്കു​ട്ടി​ക​ള്‍​ക്ക് ഗു​ളി​ക ന​ല്‍​കു​ന്ന​ത്. ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​ധ്യാ​പ​ക​ര്‍, അങ്കണ‍​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി.
ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ അങ്കണ‍​വാ​ടി​ക​ളി​ലും, മ​റ്റ് കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ളി​ലും വെ​ച്ചാ​ണ് ഗു​ളി​ക ക​ഴി​ക്കേ​ണ്ട​ത്. അങ്കൺവാ​ടി​ക​ളി​ലും, സ്‌​കൂ​ളു​ക​ളി​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത ഒ​ന്ന് മു​ത​ല്‍ 19 വ​യ​സു​വ​രെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ആ​ശാ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ട അങ്കണവാ​ടി​ക​ളി​ല്‍ വെ​ച്ച് ഗു​ളി​ക ന​ല്‍​കും. ഒ​ന്ന് മു​ത​ല്‍ ര​ണ്ട് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് പ​കു​തി ഗു​ളി​ക (200 മി.​ഗ്രാം) ഒ​രു ടീ​സ്പൂ​ണ്‍ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ള​ത്തി​ല്‍ അ​ലി​യി​ച്ച് കൊ​ടു​ക്ക​ണം.
ര​ണ്ട് മു​ത​ല്‍ 19 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ ഒ​രു ഗു​ളി​ക (400 മി.​ഗ്രാം) ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം ഒ​രു ഗ്ലാ​സ് തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ള​ത്തോ​ടൊ​പ്പം ച​വ​ച്ച​ര​ച്ച് ക​ഴി​ക്ക​ണം. ഇ​ന്ന് ഗു​ളി​ക ക​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ സ​മ്പൂ​ര്‍​ണ വി​ര​വി​മു​ക്ത ദി​ന​മാ​യ മാ​ര്‍​ച്ച് മൂ​ന്നി​ന് തീ​ര്‍​ച്ച​യാ​യും ഗു​ളി​ക ക​ഴി​ക്ക​ണം.