വ​ത്ത​ക്ക മോ​ഷ​ണം: മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Tuesday, February 25, 2020 12:29 AM IST
വ​ട​ക​ര: പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ല്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കാ​ന്‍ ലോ​ഡ് ചെ​യ്ത വ​ത്ത​ക്ക മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. മേ​പ്പ​യ്യൂ​ര്‍ ചെ​റു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കേ ചാ​ലി​ല്‍ മു​ഹ​മ്മ​ദ് സി​യാ​ദ് (20), വ​ട​ക്കേ പ​റ​മ്പ​ത്ത് മു​ഹ​മ്മ​ദ് ഷാ​നു (21), തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി താ​ഴ​ത്ത് മേ​നി മു​ഹ​മ്മ​ദ് (21) എ​ന്നി​വ​രെ​യാ​ണ് വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. വ​ട​ക​ര ജു​ഡീ​ഷല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.
16-നാ​ണ് കു​ട്ടോ​ത്ത് കാ​വി​ല്‍ റോ​ഡി​ല്‍ പി​ക്ക​പ്പ് വാ​നി​ല്‍ നിന്ന് ഒ​ന്ന​ര ക്വി​ന്‍റ​ല്‍ വ​ത്ത​ക്ക മോ​ഷ്ടി​ച്ച​ത്. ഇ​വി​ടെ വ്യാ​പാ​രി​യാ​യ അ​ബ്ബാ​സ് എ​ന്ന​യാ​ളു​ടേ​താ​യി​രു​ന്നു വ​ത്ത​ക്ക. പി​റ്റേ ദി​വ​സം വാ​ഹ​ന​വു​മാ​യി പോ​കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വ​ത്ത​ക്ക ക​ള​വ് പോ​യ​ത​റി​യു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​ബ്ബാ​സ് വ​ട​ക​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.
പ​രി​സ​ര​ത്തെ സിസി​ടിവി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മോ​ഷ്ടാ​ക്ക​ളു​ടെ​യും വ​ത്ത​ക്ക ക​യ​റ്റു​ന്ന വാ​ഹ​ന​ത്തി​ന്‍റെയും ദൃ​ശ്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.