യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത് നടത്തി
Thursday, February 27, 2020 12:50 AM IST
കോ​ഴി​ക്കോ​ട്: ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര​വും ചെ​യ്യാ​നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​വ​കാ​ശം ലം​ഘി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്ത ജെ​റോം. താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ജി​ല്ലാ അ​ദാ​ല​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര​വും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല നി​യ​മ​ത്തി​നെ​തി​രേ ആ​ര​തി അ​നീ​ഷ് എ​ന്ന വി​ദ്യാ​ര്‍​ഥി​നി ക​മ്മീ​ഷ​നു ന​ല്‍​കി​യ പ​രാ​തി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​ര്‍​വ​ക​ലാ​ശാ​ല രജി​സ്ട്രാ​റി​ല്‍ നി​ന്നും ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു . ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് ആ​വ​ര്‍​ത്തി​ച്ച് ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ല്‍ നി​ബ​ന്ധ​ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​താ​യി യു​വ​ജ​ന ക​മ്മീ​ഷ​ന്‍ വി​ല​യി​രു​ത്തി. കേ​ര​ള​ത്തി​ല്‍ മ​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഇ​ത്ത​രം നി​യ​മ​മു​ണ്ടോ എ​ന്ന കാ​ര്യ​വും എ​ത് സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ല്‍ ഇ​ത്ത​രം തീ​രു​മാ​ന​മെ​ടു​ത്തു എ​ന്ന​തും വി​ശ​ദ​മാ​യ് പ​രി​ശോ​ധി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ റാം​ഗിം​ഗ് സം​ബ​ന്ധി​ച്ച് മു​ഹ​മ്മ​ദ് നി​സാ​ന്‍ ന​ല്‍​കി​യ പ​രാ​തി, സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​ലെ ഒ​ഴി​വു​ക​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി ,എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ പേ​ര് റ​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടും ജോ​ലി ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി , ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ. ലോ ​കോ​ള​ജ് അ​ധ്യാ​പ​ക​നെ​തി​രെ വി​ദ്യാ​ര്‍​ഥി ന​ല്‍​കി​യ പ​രാ​തി, എ.​വി. അ​ബ്ദു​റ​ഹി​മാ​ന്‍ ഹാ​ജി ആ​ര്‍​ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ നി​ര്‍​ബ​ന്ധി​ത ടി​സി ന​ല്‍​കി​യെ​ന്ന പ​രാ​തി തു​ട​ങ്ങി 30 കേ​സു​ക​ളാ​ണ് ക​മ്മീ​ഷ​ന്‍ മു​മ്പാ​കെ​യെ​ത്തി​യ​ത്.
വി​മു​ക്തി​മി​ഷ​നു​മാ​യി ചേ​ര്‍​ന്ന് ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്കര​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കാ​നും ജാ​ഗ്ര​ത പു​ല​ര്‍​ത്താ​നും എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ടി.​കെ. ജ​യ​ശ്രീ, ക​മ്മീ​ഷ​ന്‍ അം​ഗം കെ.​കെ. വി​ദ്യ, അ​ഡീ​ഷ​ണ​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​ഡി. മ​നോ​ജ്, എ​സ്.​എ​ൻ. ര​മ്യ തു​ട​ങ്ങി​യ​വ​രും അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.