ഡ​ൽ​ഹി ക​ലാ​പം: കെ​ജ്‌​രി​വാ​ളി​ന്‍റെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന്
Thursday, February 27, 2020 12:52 AM IST
പേ​രാ​മ്പ്ര: ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന​വ​രെ കൊ​ന്നൊ​ടു​ക്കു​ന്ന സം​ഘ്പ​രി​വാ​റി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​ത്ത ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​ന്‍റെ നി​ല​പാ​ട് ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ അ​സീ​സ്. കെ​ജ്‌​രി​വാൾ ക​ലാ​പ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ത​യ്യാ​റാ​വാ​ത്ത​തും ക​പി​ൽ മി​ശ്ര​യ്‌​ക്കെ​തി​രേ പ്ര​തി​ക​രി​ക്കാ​ൻ കെ​ജ്‌​രി​വാ​ൾ ത​യ്യാ​റാ​വാ​ത്ത​തും ദു​രൂ​ഹ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വുംമാണെന്ന് അദേഹം പ​റ​ഞ്ഞു.
കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​രാ​ജ​യ​മാ​ണ് ഡ​ൽ​ഹി ക​ലാ​പം അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ൽ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ളൂ​ർ മേ​ഖ​ല മു​സ്‌​ലിം ലീ​ഗ് സ​മ​ര സം​ഗ​മം ഉ​ദ്ഘ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ. ​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ടി. ഹ​ർ​ഷ​ദ്, ആ​ർ.​കെ. മു​നീ​ർ, ടി.​പി. നാ​സ​ർ, പി.​സി. സി​റാ​ജ്, സ​ലിം മി​ലാ​സ്, ഷ​ഹീ​ർ മു​ഹ​മ്മ​ദ്, പി. ​മു​ഹ​മ്മ​ദ്, സി ​മ​ജീ​ദ്, കെ.​കെ. മൗ​ല​വി, കെ.​പി. അ​ബ്ദു​ല്ല, വി. ​ബീ​രാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റ​ബർ സം​സ്ക​ര​ണ പ​രി​ശീ​ല​നം

കോ​ട​ഞ്ചേ​രി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​മാ​യി ഭാ​ഗ​മാ​യി കു​പ്പാ​യ​ക്കോ​ട് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​ബ​ർ ശാ​സ്ത്രീ​യ സം​സ്ക​ര​ണ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. മാ​ർ​ച്ച്‌ 11, 12, 13 തി​യ്യ​തി​ക​ളി​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി. താ​ത്പ​ര്യ​മു​ള്ള​വ​ർ 29 ന് ​മു​ൻ​പാ​യി കു​പ്പാ​യ​ക്കോ​ട് ആ​ർ പി ​എ​സി​ൽ പേ​ര് ന​ൽ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.