അ​ക്ര​മ​മ​ഴി​ച്ചു​വി​ട്ട് പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ത്തെ ത​ള​ർ​ത്താ​നാ​വി​ല്ല: കെ.​മു​ര​ളീ​ധ​ര​ൻ
Thursday, February 27, 2020 12:52 AM IST
പേ​രാ​മ്പ്ര: സം​ഘ് പ​രി​വാ​റും പോ​ലീ​സും ചേ​ർ​ന്ന് ഭീ​ക​ര​മാ​യ ആ​ക്ര​മ​ണ​മ​ഴി​ച്ചു​വി​ട്ടാ​ൽ പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ക​ർ ത​ള​രു​മെ​ന്ന് ക​രു​തു​ന്ന​ത് മൗ​ഢ്യ​മാ​ണെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി പ​റ​ഞ്ഞു. പൗ​ര​ത്വ വി​വേ​ച​ന​ത്തി​നെ​തി​രേ ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് മു​സ് ലിം ​ലീ​ഗ് സം​ഘ​ടി​പ്പി​ച്ച സ​മ​രാ​ങ്ക​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ള​യാ​ട്ട് ബ​ഷീ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ​പാ​ണ്ടി​ക​ശാ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​സോ​മ​ൻ ക​ലൂ​ർ, പി.​വി മ​നാ​ഫ് അ​രി​ക്കോ​ട്, എ​സ്.​പി കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ഫു​ട്ബോ​ള്‍ ലീ​ഗി​ന് തു​ട​ക്ക​ം

കോ​ഴി​ക്കോ​ട്: ജി​ല്ലാ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ബി ​ഡി​വി​ഷ​ന്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് ക​ല്ലാ​യ് ഗ​വ ഗ​ണ​പ​ത് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ സോ​യൂ​സ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബ് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഉ​ദ​യ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഫു​ട്ബാ​ള്‍ അ​ക്കാ​ദ​മി ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് ന​ല്ല​ളം ഫു​ട്ബാ​ള്‍ അ​ക്കാ​ദ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ലീ​ഗ് മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കെ​ഡി​എ​ഫ്എ പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. മ​മ്മ​ദ്‌​കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി. ​ഹ​രി​ദാ​സ്, സി. ​ക​ബീ​ര്‍​ദാ​സ്, എം.​പി. ഹൈ​ദ്രോ​സ്, മോ​ഹ​ന്‍ കൂ​രി​യാ​ല്‍, അ​മ​ര്‍​നാ​ഥ്., അ​ബ്ദു​സ​ലീം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.