വി​ത​ച്ചും കൊ​യ്തും നൂ​റ് മേ​നി വി​ള​വെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ
Friday, February 28, 2020 12:34 AM IST
നാ​ദാ​പു​രം: പ​ഠ​ന​ത്തിനിട​യി​ലും കൃ​ഷി​യിൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കു​ക​യാ​ണ് വ​ള​യം കു​യ്തേ​രി എം​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ക​പ്പ കൃ​ഷി​യി​ൽ നൂ​റ് മേ​നി വി​ള​വാ​ണ് കു​യ്തേ​രി എം​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കൊ​യ്ത​ത്. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ കൃ​ഷി​യും കൃ​ഷി​രീ​തി​ക​ളും അ​ടു​ത്ത​റി​യാ​ൻ സ​കൂ​ളി​ൽ ത​ന്നെ കൃ​ഷി​യി​ട​മൊ​രു​ക്കു​ക​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ്യം ചെ​യ്ത​ത്.
ആ​റ് വ​ർ​ഷ​മാ​യി വി​വി​ധ കൃ​ഷി​ക​ൾ ആ​രം​ഭി​ക്കു​ക​യും അ​തി​ലൂ​ടെ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നും സ്കൂ​കൂ​ളി​ന് ക​ഴി​ഞ്ഞി​രു​ന്നു. സാ​ധാ​ര​ണ​യാ​യി പ​ച്ച​ക്ക​റി​ക​ളും, വാ​ഴ​യു​മൊ​ക്കെ​യാ​യി​രു​ന്നു ഇ​വി​ടു​ത്തെ പ്ര​ധാ​ന വി​ള​ക​ൾ. ഇ​ത്ത​വ​ണ ക​പ്പ​യാ​ണ് പ​രീ​ക്ഷി​ച്ച​ത്.
പൂ​ർ​ണ്ണ​മാ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​തോ​ടെ​യാ​ണ് കൃ​ഷി. കാ​ർ​ഷി​ക ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​പി. ഗം​ഗാ​ധ​ര​ൻ, അ​ധ്യാ​പ​ക​രാ​യ കെ.​കെ. മു​ഹ​മ്മ​ദ്, ആ​ർ.​ശ്രീ​രാ​ജ്, പി.​പി. ദി​വ്യ, പാ​ച​ക തൊ​ഴി​ലാ​ളി വി​മ​ല തു​ട​ങ്ങി​യ​വ​ർ വി​ള​വെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.