നി​ർ​ധ​ന​ർ​ക്ക് സാ​ന്ത്വ​ന​മാ​യി മ​ല​യോ​രം ജീ​വ​കാ​രു​ണ്യ മി​ഷ​ൻ
Saturday, February 29, 2020 12:17 AM IST
കൂ​രാ​ച്ചു​ണ്ട്: നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​ത്തി​ന്‍റെ ത​ലോ​ട​ലാ​യി 'മ​ല​യോ​രം ജീ​വ​കാ​രു​ണ്യ മി​ഷ​ൻ.' ച​ക്കി​ട്ട​പ്പാ​റ ആ​സ്ഥാ​ന​മാ​യി ര​ണ്ടു വ​ർ​ഷം മു​ൻ​പ് രൂ​പം ന​ൽ​കി​യ മ​ല​യോ​രം വാ​ട്സാ​പ് കൂ​ട്ടാ​യ്മ​യു​ടെ സ​ന്മ​ന​സു​ക​ളി​ൽ നി​ന്നാ​ണ് മ​ല​യോ​രം ജീ​വ​കാ​രു​ണ്യ മി​ഷ​ൻ എ​ന്ന സാ​ന്ത്വ​ന സം​ഘ​ട​ന രൂ​പം​കൊ​ണ്ട​ത്. കൂ​രാ​ച്ചു​ണ്ട്, ച​ക്കി​ട്ട​പ്പാ​റ, കൂ​ത്താ​ളി, മ​രു​തോ​ങ്ക​ര, ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള ഒ​രു കൂ​ട്ടം യു​വാ​ക്ക​ളാ​ണ് ഈ ​കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ. അ​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം​ത​ന്നെ ഇ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം, മാ​സം​തോ​റും സൗ​ജ​ന്യ​മ​രു​ന്ന് വി​ത​ര​ണം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ൾ, കൂ​ടാ​തെ ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യം എ​ന്നി​വ​യി​ലാ​ണ് സ​ഹാ​യ​ക​രാ​കു​ന്ന​ത്.​ഇ​തി​ന് തു​ട​ക്കം കു​റി​ച്ച് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് മാ​സം തോ​റും ന​ൽ​കു​ന്ന മ​രു​ന്ന് വി​ത​ര​ണം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ത​ര​ണം ച​ക്കി​ട്ട​പ്പാ​റ​യി​ൽ നാ​ളെ രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഡോ. ​അ​നൂ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് മു​തു​കാ​ട്, ഇ.​എം. ശ്രീ​ജി​ത്ത്, കെ. ​ഹ​നീ​ഫ, മി​ഥു​ൻ. ടി. ​കാ​പ്പ​ൻ, പി.​പി. രാ​ജീ​വ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.