വീ​ടു നി​ർ​മാ​ണ​ത്തി​ന് സ​മി​തി​ രൂപീകരിച്ചു
Saturday, February 29, 2020 12:17 AM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പ​ണി​യു​ന്ന പ​ത്ത് വീ​ടു​ക​ളി​ൽ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള നി​ർ​വ​ഹ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു. ക​ണി​യാ​രം കു​റ്റി​മൂ​ല​യി​ൽ വ​ട്ട​പ്പാ​റ പ്ര​തി​ഭ ബാ​ബു​വി​നാ​ണ് കെ​ജി​ഒ​എ വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് നി​ർ​വ​ഹ​ണ സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​ഒ​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സീ​സ​ർ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഇ.​കെ. ബി​ജു​ജ​ൻ, എം. ​സോ​മ​ൻ, ടി. ​ജ്യോ​തി, എം.​ബി. സു​രേ​ഷ്, പി.​വി. വി​ബീ​ഷ്, അ​ജി​ത്ത് വ​ർ​ഗീ​സ്, ദേ​വ​ദാ​സ്, ജോ​ർ​ജ്, എ.​ടി. സു​മേ​ഷ്, ടി.​കെ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ർ​വ​ഹ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ: വി.​ആ​ർ. പ്ര​വീ​ജ് (ചെ​യ​ർ​മാ​ൻ), എം. ​സോ​മ​ൻ, ദേ​വ​ദാ​സ്, ശ​കു​ന്ത​ള സു​നി​ൽ, ഡോ.​എം.​പി. അ​നി​ൽ (വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ), പി. ​കൃ​ഷ്ണ​ൻ​കു​ട്ടി (ക​ണ്‍​വീ​ന​ർ), ടി. ​ജ്യോ​തി, എ.​എം. അ​നി​ൽ​കു​മാ​ർ, എ.​ടി. സു​മേ​ഷ്, അ​ജി​ത്ത് വ​ർ​ഗീ​സ് (ജോ. ​ക​ണ്‍​വീ​ന​ർ​മാ​ർ).