സ​ത്യ​വാങ് മൂ​ല​മി​ല്ല...​മ​രു​ന്ന് ശീ​ട്ടു​ക​ൾ മാ​ത്രം; എ​ങ്ങി​നെ​യും ന​ഗ​ര​ത്തി​ലെ​ത്ത​ണം
Wednesday, March 25, 2020 10:39 PM IST
കോ​ഴി​ക്കോ​ട്: രാ​ജ്യ വ്യാ​പ​ക​മാ​യി സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച് ആ​ദ്യ ദി​ന​ത്തി​ലും ജി​ല്ല​യി​ൽ അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ൾക്ക് പു​റ​ത്തി​റ​ങ്ങി​യ​വ​ർ ഏ​റെ. പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ സ​ത്യ​വാങ് മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​ക്കി​യ ഇ​ന്ന​ലെ ചു​രു​ക്കം ചി​ല​രാ​ണ് ഇ​ത് സ​മ​ർ​പ്പി​ച്ച​ത്.

മ​രു​ന്ന് ശീ​ട്ടും മെ​ഡി​സി​ൻ ക​വ​റും കാ​ട്ടി​യാ​ണ് പ​ല​രും പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ നി​ന്നും ത​ടി ത​പ്പി​യ​ത്.​ന​ഗ​ര​ത്തി​ൽ എ​ത്തി​യ അ​മ്പ​ത് കാ​ർ ,ബൈ​ക്ക് യാ​ത്രി​ക​ർ ഇ​ത്ത​ര​ത്തി​ൽ മ​രു​ന്ന് ശീ​ട്ട് കാ​ണി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു. മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജും അ​വ​ശ്യ​കാ​ര്യ​മാ​ക്കി യാ​ത്ര​ചെ​യ്യാ​നെ​ത്തി​യ​വ​രും ഏ​റെ.ചി​ല​ർ 2018-ലെ ​മ​രു​ന്ന് ശീ​ട്ടു കാ​ണി​ച്ച് ക​ട​ന്നു പോ​വാ​ൻ ശ്ര​മി​ച്ച​ത് പോ​ലീ​സ് ത​ട​യു​ക​യും മ​ട​ക്കി അ​യ​യ്ക്കു​ക​യും ചെ​യ്തു. ചി​ല​ർ പ​ത്ര​ത്തി​ൽ നി​ന്നും വെ​ട്ടി​യെ​ടു​ത്ത് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

​മ​റ്റു ചി​ല​ർ ഇ​ത്ത​രം നി​ബ​ന്ധ​ന​ക​ൾ അ​റി​ഞ്ഞി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു മാ​റു​ക​യും ചെ​യ്തി​രു​ന്നു. ആ​ദ്യ ദി​വ​സ​മാ​യ​തി​നാ​ൽ പ​ല​രെ​യും ബോ​ധ​വ​ത്ക​രി​ക്കു​ക​യും അ​ടു​ത്ത ദി​വ​സം വ​ണ്ടി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും പോലീസ് അ​റി​യി​ച്ചു. തൊ​ണ്ട​യാ​ട് -രാ​മ​നാ​ട്ടു​ക​ര ബൈ​പാ​സി​ല്‍ ഇ​ങ്ങ​നെ വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന​ത​റി​ഞ്ഞ് പോ​ലീ​സ് പ​ന്തി​രാ​ങ്കാ​വ് ജം​ഗ്ഷ​നി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രെ മ​ട​ക്കി അ​യ​ച്ചു.​ന​ഗ​ര​മ​ധ്യ​ത്തി​ലും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും സം​ഘ​ങ്ങ​ളാ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.