പോ​ലീ​സ് സ​ജീ​വ​ം; വാ​റ്റു​കാ​ർ അ​ങ്ക​ലാ​പ്പി​ൽ
Tuesday, March 31, 2020 10:55 PM IST
പേ​രാ​മ്പ്ര : പ​ന്തി​രി​ക്ക​ര ടൗ​ണി​നു സ​മീ​പം ക​വു​ങ്ങു​ള്ള ചാ​ലി​ല്‍ പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് 200 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. തോ​ട്ട​പ​യ​ര്‍ കാ​ടു​ക​ള്‍​ക്കി​ട​യി​ല്‍ കു​ഴി​യി​ല്‍ ബാ​ര​ലി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും.​ഇ​വി​ടെ വ്യാ​പ​ക​മാ​യി വ്യാ​ജ​മ​ദ്യം നി​ര്‍​മ്മി​ക്കു​ന്നു എ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പെ​രു​വ​ണ്ണാ​മൂ​ഴി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫ് പൊ​ലീ​സ് പി. ​രാ​ജേ​ഷ്, സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​കെ. ഹ​സന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​എ​സ്‌ ഐ ​വി​ശ്വ​നാ​ഥ​ന്‍, സീ​നി​യ​ര്‍ സി​പി​ഒ റീ​നാ കു​മാ​രി, സി​പി​ഒ രാ​ജീ​വ​ന്‍, ഡ്രൈ​വ​ര്‍ ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.​പി​ടി​ച്ചെ​ടു​ത്ത വാ​ഷ് നാ​ട്ടു​കാ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ ന​ശി​പ്പി​ക്കു​ക​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്തു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ചെ​ങ്കോ​ട്ട​കൊ​ല്ലി, നീ​ട്ടു​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യി​രു​ന്നു. മൂ​ന്നി​ട​ങ്ങ​ളി​ല്‍ നി​ന്നും ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ‍ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.