കേ​ടാ​യ മ​ത്സ്യം വി​ല്‍​പ്പ​ന ന​ട​ത്തി​യ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു
Wednesday, April 1, 2020 11:17 PM IST
കോ​ഴി​ക്കോ​ട്: പ​ഴ​കി​യ മ​ത്സ്യം വി​ല്പ​ന ന​ട​ത്തി​യ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ​വി​ഭാ​ഗ​വും ഫു​ഡ് സേ​ഫ്റ്റി അ​ഥോറി​റ്റി​യും ചേ​ര്‍​ന്ന് പി​ടി​ച്ചെ​ടു​ത്തു. വെ​ള്ള​യി​ല്‍ ബീ​ച്ച് റോ​ഡി​ല്‍ നി​ന്നാ​ണ് മം​ഗ​ലാ​പു​ര​ത്തു​നി​ന്നെ​ത്തി​യ കെ​എ -30-എ-0875 ​ന​മ്പ​ര്‍ ലോ​റി കോ​ര്‍​പ്പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍.​എ​സ്. ഗോ​പ​കു​മാ​റി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ 120 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗം സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 10000 രൂ​പ പി​ഴ​യും ഈ​ടാ​ക്കി. പ​രി​ശോ​ധ​ന​യ്ക്ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പി ​മോ​ഹ​ന​ന്‍, ജൂ​ണിയ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ഡെ​യ്‌​സ​ണ്‍ പി ​എ​സ്, സി​ദ്ദിഖ് കെ, ​ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ: ​ജോ​സ​ഫ് കു​രി​യാ​ക്കോ​സ്, ഡോ:​വി​ഷ്ണു എ​സ്. ഷാ​ജി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.