മാം​സ വ്യാ​പാ​രി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍
Wednesday, April 1, 2020 11:18 PM IST
കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്താ​കെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മാം​സ​വ്യാ​പാ​രി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍. മാ​ടു​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന് അ​തി​ര്‍​ത്തി​ക​ളി​ല്‍ അ​ട​ക്കം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
സം​സ്ഥാ​ന​ത്തേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ള, പോ​ത്ത് തു​ട​ങ്ങി​യ മാ​ടു​ക​ളെ കൊ​ണ്ടു​വ​ന്നി​രു​ന്ന​ത് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ്. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മാ​ടു​ക​ളെ വി​ല്‍​കു​ന്ന ച​ന്ത​ക​ള്‍ ഏ​റെ​യും അ​ട​ച്ചു​പൂ​ട്ടി. കൂ​ടാ​തെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടാ​ത്ത​തും ഈ ​രം​ഗ​ത്തെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​താ​യി ഓ​ള്‍ കേ​ര​ളാ മീ​റ്റ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ല്‍ നി​ന്നും പാ​ല​ക്കാ​ട്ടു നി​ന്നും മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് മാ​ടു​ക​ളെ ക​യ​റ്റി അ​യ​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്തി​ന​ക​ത്തും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​യ​തോ​ടെ വ്യാ​പാ​രി​ക​ള്‍ കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടി​ലാ​യി. നാ​ട്ടി​ന്‍ പു​റ​ങ്ങ​ളി​ല്‍ നി​ന്നും ല​ഭ്യ​മാ​കു​ന്ന മാ​ടു​ക​ളെ കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ചെ​റി​യ വ​ണ്ടി​ക​ള്‍​ക്ക് ഇ​വ​യെ കൊ​ണ്ടു​വ​രു​ന്ന​തി​ന് പ്ര​ത്യേ​ക പാ​സി​ല്ലാ​ത്ത​തി​നാ​ല്‍ അ​തും പ്ര​യാ​സ​ക​ര​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മാ​ത്രം 494 മാം​സ ക​ട​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. നി​ല​വി​ല്‍ മാ​ടു​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലും വി​ല വ​ര്‍​ധി​പ്പി​ക്കാ​തെ​യാ​ണ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ള്‍ ത​ന്നെ പ​ല​രും ക​ട​ക​ള്‍ അ​ട​ച്ചി​ട്ടു​ണ്ട്. ഇ​നി​യും കൂ​ടു​ത​ല്‍ പേ​ര്‍ അ​ട​ച്ചി​ടേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി. ഷാ​ഹി​ദ് പ​റ​ഞ്ഞു.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് മാ​ടു​ക​ളെ കൊ​ണ്ട് വ​രു​ന്ന​തി​ന് ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും കൂ​ടാ​തെ പോ​ലീ​സി​ന്‍റെ​യും പ്ര​ത്യേ​ക സ​ഹാ​യം ഉ​ണ്ടാ​ക​ണ​മെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ പാ​സ് ന​ല്‍​കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടൂ.