മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ദു​രി​ത​ത്തി​ല്‍
Wednesday, April 1, 2020 11:19 PM IST
മു​ക്കം : കോ​വി​ഡ്-19 ഭീ​തി മൂ​ലം ക​ഴി​യു​മ്പോ​ൾ ക​ർ​മ്മ​നി​ര​ത​രാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഭ​ക്ഷ​ണ​വും യാ​ത്രാ​സൗ​ക​ര്യ​വു​മി​ല്ലാ​തെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ദു​രി​ത​ത്തി​ല്‍. സ​ര്‍​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ അ​വ​രെ സ​ര്‍​ക്കാ​ര്‍ അ​വ​ശ്യ​സ​ര്‍​വീ​സാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
എ​ന്നാ​ല്‍ അ​വ​ര്‍​ക്ക് ജോ​ലി​ക്കെ​ത്താ​നു​ള്ള സൗ​ക​ര്യ​മോ ഭ​ക്ഷ​ണം എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​ന​മോ ഇ​ല്ല. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ട്ടം നി​ര്‍​ത്തി​യ​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് യാ​ത്രാ​സൗ​ക​ര്യ​മി​ല്ല. അ​വ​ശ്യ​സ​ര്‍​വീ​സാ​യ​തി​നാ​ല്‍ ലീ​വ് എ​ടു​ക്കാ​നു​മാ​വി​ല്ല. അ​തി​നാ​ല്‍ പ​ല​രും ടാക്സി വി​ളി​ച്ചാ​ണ് ഓ​ഫി​സി​ലെ​ത്തു​ന്ന​ത്. വൈ​കി​ട്ട് തി​രി​ച്ചു​പോ​വാ​നും വാ​ഹ​നം വാ​ട​ക​യ്ക്ക് വി​ളി​ക്കേ​ണ്ടി​വ​രു​ന്നു. ഇ​ങ്ങ​നെ ദി​വ​സം 300 രൂ​പ മു​ത​ല്‍ 500 രൂ​പ വ​രെ ജോ​ലി സ്ഥ​ല​ത്തെ​ത്താ​ന്‍ ഓ​രോ​രു​ത്ത​രും ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്നു.
വ​നി​താ​ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് പ്ര​യാ​സം കൂ​ടു​ത​ല്‍ . ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് ഓ​ട്ട​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ പ​ല​രും കൊ​റോ​ണ പേ​ടി മൂ​ലം വ​രാ​ന്‍ മ​ടി​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല പോ​ലീ​സു​കാ​രു​ടെ ചോ​ദ്യം ചെ​യ്യ​ലും സ​ഹി​ക്ക​ണം. മ​ല​യോ​ര​മേ​ഖ​ല​യി​ലാ​ണ് കൂ​ടു​ത​ല്‍ യാ​ത്രാ​ദു​രി​തം. പ്രാ​ഥ​മി​ക, സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ധി​ക​വും താ​ത്കാലി​ക ജീ​വ​ന​ക്കാ​രാ​ണ്. ഇ​വ​ര്‍​ക്ക് ല​ഭി​ക്കു​ന്ന​താ​ക​ട്ടെ തു​ച്ഛ​മാ​യ കൂ​ലി​യും. അ​തി​ല്‍ നി​ന്നാ​ണ് വ​ലി​യൊ​രു തു​ക യാ​ത്ര​ക്കാ​യി മു​ട​ക്കേ​ണ്ടി വ​രു​ന്ന​ത്.
ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ ലീ​വ്്‍ ഇ​പ്പോ​ള്‍ നി​ഷേ​ധി​ച്ച​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തിച്ചേരല്‍ എ​ല്ലാ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍​ക്കും നി​ര്‍​ബ​ന്ധ​മാ​ണ്. അ​ധി​ക​ജോ​ലി​യു​ടെ പേ​രി​ല്‍ അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ധി​ക സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കാ​ന്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്‌​നാ​ടും ക​ര്‍​ണാ​ട​ക​യും ഒ​രു മാ​സ​ത്തെ അ​ധി​ക​വേ​ത​നം ന​ല്‍​കു​മ്പോ​ള്‍ പ​ഞ്ചാ​ബും ഡ​ല്‍​ഹി​യും ര​ണ്ടു മാ​സ​ത്തെ ശ​മ്പ​ള​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. മാ​ത്ര​മ​ല്ല അ​വ​ര്‍​ക്ക് ആ​വ​ശ്യ​മു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല യാ​ത്ര​സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടി​ല്ല. പ​ല​യി​ട​ത്തും ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും വാ​സ​യോ​ഗ്യ​മ​ല്ല. മാ​ത്ര​മ​ല്ല അ​വി​ടെ താ​മ​സി​ച്ചാ​ല്‍ ത​ന്നെ ഭ​ക്ഷ​ണം ല​ഭി​ക്കാ​ന്‍ സൗ​ക​ര്യ​വു​മി​ല്ല.
ലോ​ക്ക് ഡൗ​ണി​ന്‍റെ പേ​രി​ല്‍ ക​ട​ക​ള്‍ അ​ട​ച്ചി​ട്ട​തി​നാ​ല്‍ ഭ​ക്ഷ​ണ​ല​ഭ്യ​ത​യും കു​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​രാ​വി​ലെ മു​ത​ല്‍ ജോ​ലി തു​ട​ങ്ങു​ന്ന​വ​ര്‍ വൈ​കി​ട്ടാ​ണ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തെ ആ​ശു​പ​ത്രി​ക​ളി​ല്‍ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ ഭ​ക്ഷ​ണ​വി​ത​ര​ണം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
മ​റ്റു വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര്‍ ലോ​ക്ക്ഡൗ​ണി​ന്‍റെ പേ​രി​ല്‍ അ​വ​ധി​യാ​ണ്. അ​തേ രീ​തി​യി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ അ​ധി​ക​വേ​ത​നം ത​ന്നി​ല്ലെ​ങ്കി​ലും സാ​ല​റി ച​ല​ഞ്ചി​ല്‍ നി​ന്ന് ത​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.