കൂരാച്ചുണ്ടില്‌ അ​വ​ലോ​ക​ന യോ​ഗം ചേര്‌ന്നു
Monday, April 6, 2020 11:39 PM IST
കൂ​രാ​ച്ചു​ണ്ട്: കൊ​റോ​ണ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കുറി​ച്ചും നി​ല​വി​ലു​ള്ള സ്ഥി​തി​ഗ​തി​ക​ളെക്കു​റി​ച്ചും വി​ല​യി​രു​ത്താ​ൻ പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​രാ​ച്ചു​ണ്ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. ഇ​ന്ന​ലെ​വ​രെ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 192 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​
ഇ​തി​ൽ 40 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ആ​ർ​ക്കും​ത​ന്നെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​ത്ത​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.
സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ൽ എ​ല്ലാ​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ കാ​ര്യ​ങ്ങ​ൾ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​യാ​ൽ അ​തി​നെ നേ​രി​ടാ​ൻ ഐ​സൊ​ലേ​ഷ​ൻ അ​ട​ക്ക​മു​ള്ള കാ​ര്യ​ത്തി​ൽ കേ​ന്ദ്രം സ​ജ്ജ​മാ​ണെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​എ​ൽ​എ പു​രു​ഷ​ൻ ക​ട​ലു​ണ്ടി​യെ അ​റി​യി​ച്ചു.​കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്നും അ​ഥി​തി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റു​ക​ൾ ന​ൽ​കി​വ​രു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പ്ര​തി​ഭ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ച​ന്ദ്ര​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ,വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​അ​മ്മ​ദ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹിം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ.​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.