ജ​ന​പ്ര​തി​നി​ധി​ക്കെ​തി​രേ ക​ള്ള​ക്കേ​സെ​ടു​ക്കാ​നു​ള്ള ശ്ര​മം അ​പ​ല​പ​നീ​യം: ആ​ര്‍​എം​പി​ഐ
Monday, April 6, 2020 11:39 PM IST
വ​ട​ക​ര: അ​ഴി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗം പി.​വി.​ശ്രീ​ജേ​ഷി​നെ​തി​രെ ക​ള്ള​ക്കേസെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രി​ക​ളു​ടെ ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ആ​ര്‍​എം​പി​ഐ ഒ​ഞ്ചി​യം ഏ​രി​യാ ക​മ്മി​റ്റി. മ​ഹാ​മാ​രി​ക്കെ​തി​രെ നാ​ട് ഒ​റ്റ​ക്കെ​ട്ടാ​യി യു​ദ്ധം ചെ​യ്യു​മ്പോ​ള്‍ സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ പ​ല കാ​ര്യ​ങ്ങ​ളി​ലും സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​ണ് സ്വ​ന്തം പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ന്നെ പോ​ലീ​സി​ല്‍ പ​രാ​തി​യു​മാ​യി എ​ത്തി​യ​തെ​ന്ന് ഏ​രി​യാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
​പോ​രാ​യ്മ​ക​ള്‍ ചൂ​ണ്ടിക്കാ​ണി​ക്കു​ന്ന​വ​രു​ടെ നാ​വ​രി​യു​ക എ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് സ്വ​ന്തം ഭ​ര​ണ സ​മി​തി അം​ഗ​ത്തി​നെ​തി​രേ ക​ള്ള​ക്കേ​സെ​ടു​പ്പി​ക്കാ​ന്‍ അ​ഴി​യൂ​രി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ന്നെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തെ​ന്നും പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​ര്‍​എം​പി​ഐ ഏ​രി​യാ സെ​ക്ര​ട്ട​റി കു​ള​ങ്ങ​ര ച​ന്ദ്ര​ന്‍ പ​ത്ര​ക്കു​റി​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.