ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ ധ​ന​സ​ഹാ​യം ന​ല്‍​കി
Monday, April 6, 2020 11:39 PM IST
താ​മ​ര​ശേ​രി:​പു​തു​പ്പാ​ടി​യി​ലെ ആ​ശ​വ​ര്‍​ക്ക​ര്‍​മാ​ര്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ണിന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കി.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് രാ​വും പ​ക​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശ​വ​ര്‍​ക്ക​ര്‍​മാ​ര്‍ ത​ങ്ങ​ള്‍​ക്ക് കി​ട്ടു​ന്ന ഹോ​ണ​റേ​റി​യ​ത്തി​ല്‍ നി​ന്നു​ള്ള ഒ​രു വി​ഹി​ത​മാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​നി​ലേ​ക്ക് ന​ല്‍​കി മാ​തൃ​ക​യാ​യ​ത്.
ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൈ​ത​പൊ​യി​ല്‍ സ്‌​കൂ​ളി​ല്‍ എ​ത്തി അ​വ​രു​ടെ സം​ഭാ​വ​ന സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഇ​ന്‍​ചാ​ര്‍​ജ് ഷീ​ബ സ​ജി​ക്ക് കൈ​മാ​റി.
ആ​ശ​വ​ര്‍​ക്ക​ര്‍​മാ​രാ​യ ശ്രീ​ജ ബി​ജു, ഉ​ഷ വി​നോ​ദ്, സു​ധ ജ്യോ​തി​ഷ്, സ​ഫി​യ അ​ബ്ദു​ള്ള, ബു​ഷ്‌​റ, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു