കൂ​രാ​ച്ചു​ണ്ടി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണ​വു​മാ​യി പോ​ലീ​സ്
Tuesday, April 7, 2020 11:40 PM IST
കൂ​രാ​ച്ചു​ണ്ട് : ലോ​ക്ക്ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​രെ വ​ല​യി​ലാ​ക്കാ​ൻ ഡ്രോ​ൺ നി​രീ​ക്ഷ​ണ​വു​മാ​യി കൂ​രാ​ച്ചു​ണ്ട് പോ​ലീ​സും . കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ശ​ക്ത​മാ​ക്കി​യി​ട്ടും പൊ​തു​ജ​ന​ങ്ങ​ള്‌ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. ആ​ൾ​ക്കാ​ർ കൂ​ട്ടം​കൂ​ടു​ന്ന​ത് ക​ണ്ടെ​ത്താ​നും നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​തും മ​റ്റും കാ​മ​റ​യി​ൽ പ​ക​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സി​ന് നി​ർ​ദേ​ശം.
കൂ​രാ​ച്ചു​ണ്ട്, ക​ല്ലാ​നോ​ട് , ക​രി​യാ​ത്തും​പാ​റ, ക​ക്ക​യം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തി.​അ​ഡീ​ഷ​ണ​ൽ എ​സ്ഐ​മാ​രാ​യ, സു​രേ​ന്ദ്ര​ൻ, അ​നീ​ഷ്, സി.​പി.​ഒ.​മാ​രാ​യ സു​ധീ​ഷ്, ബി​ന്ദു, ജി​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.