ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേ ക​രു​ത​ൽ വേ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്
Tuesday, April 7, 2020 11:40 PM IST
കൂ​രാ​ച്ചു​ണ്ട് :വേ​ന​ൽ​മ​ഴ പെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേ ക​രു​ത​ൽ വേ​ണ​മെ​ന്ന് കൂ​രാ​ച്ചു​ണ്ടി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വെ​ള്ളം​കെ​ട്ടി നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള തോ​ട്ട​ങ്ങ​ളി​ലെ റ​ബ്ബ​ർ​ചി​ര​ട്ട​ക​ൾ, വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും കൊ​തു​ക് പെ​രു​കാ​ൻ സാ​ധ്യ​ത​യു​ള്ള ഉ​റ​വി​ട​ങ്ങ​ൾ എ​ന്നി​വ ന​ശി​പ്പി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​യി പി​ടി​പ്പെ​ട്ടി​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​റി​യി​പ്പ്.
ഡെ​ങ്കി​പ്പ​നി​യു​ള്ള​വ​രു​ടെ ശ​രീ​ര​ത്തി​ൽ കൊ​റോ​ണ വൈ​റ​സ് ക​ട​ന്നാ​ൽ അപകടമാ​ണ്. കൊ​തു​ക് ന​ശീ​ക​ര​ണ പ്ര​ക്രി​യ​യി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ.​സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.