വി​ല​ങ്ങാ​ട് ത​രി​പ്പമ​ല​യി​ല്‍ കാ​ട്ടാ​ന​ക​ളി​റ​ങ്ങി കൃ​ഷി നാ​ശിപ്പിച്ചു
Tuesday, April 7, 2020 11:42 PM IST
വി​ല​ങ്ങാ​ട്:​ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ക​ണ്ണ​വം വ​ന മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന വി​ല​ങ്ങാ​ട് ത​രി​പ്പ കോ​ള​നി​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ​ന്‍ കൃ​ഷി നാ​ശം.​ത​രി​പ്പ കോ​ള​നി​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന​ക​ളി​റ​ങ്ങി​യ​ത്.​ചൊ​വ്വാ​ഴ്ച്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് എ​ട്ട്് ആ​ന​ക​ള്‍ ക​ഷി ഭൂ​മി​യി​ലി​റ​ങ്ങി സം​ഹാ​ര താ​ണ്ഡ​വം ന​ട​ത്തി​യ​ത്.​
പ​ത്ത് തെ​ങ്ങു​ക​ള്‍,15 ക​മുകുക​ള്‍, 50 വാ​ഴ​ക​ള്‌ എന്നില ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു.​വാ​യാ​ട് സ്വ​ദേി​ക​ളാ​യ ദേ​വി ന​ടു​വി​ല്‍ പു​ര​യി​ല്‍,ദേ​വി,മോ​ളി, ച​ന്തു,ന​ടു​വി​ല്‍​പു​ര കേ​ള​പ്പ​ന്‍,ന​ടു​വി​ല്‍ പു​ര വി​നീ​ഷ് എ​ന്നി​വ​രു​ടേ​താ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട കാ​ര്‍​ഷി​ക വി​ള​ക​ള്‍ രാ​ത്രി​യി​ല്‍ ആ​ന​ക​ളു​ടെ ചി​ന്നം വി​ളി കേ​ട്ട ക​ര്‍​ഷ​ക​ര്‍ രാ​വി​ലെ​യോ​ടെ പ​റ​മ്പി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്.​
നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​മേ​ഖ​ല​യി​ല്‍ കൃ​ഷി​യ​ട​ങ്ങ​ളോ​ട് ചേ​ര്‍​ന്ന് ഫെ​ന്‍​സിം​ഗ് സ്ഥ​പി​ച്ചി​രു​ന്നെ​ങ്കി​ലും മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​ന​ക​ള്‍ താ​മ​സ സ്ഥ​ല​ത്തും കൃ​ഷി​യി​ട​ങ്ങ​ളി​ലും എ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.​
ആ​ഴ്ച്ച​ക​ള്‍​ക്ക് മു​മ്പ് വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റാ​രി​യി​ലും ആ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.