ത്രി​ത​ല കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ കെ​ട്ടി​ട വി​ക​സ​ന​ത്തി​ന് ഫ​ണ്ട​നു​വ​ദി​ക്ക​ണം: എം.​കെ.രാ​ഘ​വ​ന്‍ എംപി
Tuesday, April 7, 2020 11:44 PM IST
കോ​ഴി​ക്കോ​ട്: 45.5 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ർ​മി​ച്ച കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ത്രി​ത​ല കാ​ന്‍​സ​ര്‍ കെ​യ​ര്‍ സെ​ന്‍റ​റി​ന് നി​ല​വി​ലെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നാ​ലു​നി​ല കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​കെ.രാ​ഘ​വ​ന്‍ എം​പി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.
ജീ​വി​ത ശൈ​ലി മൂ​ല​വും മ​റ്റും കാ​ന്‍​സ​ര്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍​ക്ക് കി​ട​ത്തി ചി​കി​ല്‍​സ ന​ല്‍​കു​ന്ന​തി​നു​ള്‍​പ്പെ​ടെ നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ടം അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി.
നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ടം 2013-14 ലെ ​യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ നേ​ടി​യെ​ടു​ത്ത കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ 75% തു​ക​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 25 ശ​ത​മാ​നം തു​ക​യും വി​നി​യോ​ഗി​ച്ച് 45.5 കോ​ടി രൂ​പ ആ​കെ ചെ​ല​വി​ലാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ആ​ര്‍​സി​സി ക​ഴി​ഞ്ഞാ​ല്‍ നി​ല​വി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍ എ​ത്തു​ന്ന​ത്. മി​ക​ച്ച ചി​കി​ല്‍​സാ സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത മ​ല​ബാ​റി​ലെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ വ​ലി​യൊ​ര​ള​വി​ല്‍ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന​ത് എം​പി പ്ര​ത്യേ​കം സൂ​ചി​പ്പി​ച്ചു.
കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ ചി​കി​ല്‍​സ​ക​ളെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ത്രി​ത​ല കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ന്‍റെ ല​ക്ഷ്യം അ​ന്വ​ര്‍​ഥ​മാ​ക​ണ​മെ​ങ്കി​ല്‍ രോ​ഗി​ക​ളെ കി​ട​ത്തി​ചി​കി​ല്‍​സി​ക്കാ​നാ​വ​ശ്യ​മാ​യ നാ​ലു നി​ല​ക​ള്‍ കൂ​ടി നി​ല​വി​ലെ കെ​ട്ടി​ട​ത്തി​നു​മു​ക​ളി​ല്‍ നി​ര്‍​മി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ക​ത്തി​ല്‍ സൂ​ചി​പി​ച്ചു.