ചു​ഴ​ലി​ക്കാ​റ്റ്; മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യ​ാപ​ക നാ​ശം
Sunday, May 24, 2020 1:03 AM IST
മു​ക്കം: ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം. കൊ​യി​ലാ​ണ്ടി-എ​ട​വ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ൽ മ​രം വീ​ണ് ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. എ​ര​ഞ്ഞി​മാ​വ് പ​ന്നി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ മ​രം വീ​ണു
നി​ര​വ​ധി വീ​ടു​ക​ൾ ത​ക​രു​ക​യും ചെ​യ്തു. എ​ര​ഞ്ഞി​മാ​വ് മു​ത​ൽ ക​ല്ലാ​യി വ​രെ​യും പ​ന്നി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലും ഒ​രു കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് ക​ന​ത്ത നാ​ശ​മാ​ണ് ചു​ഴ​ലി​ക്കാ​റ്റ് വി​ത​ച്ച​ത്. എ​ര​ഞ്ഞി മാ​വി​ൽ എ​ട​ക്ക​ണ്ടി സ​ജീ​വ്, തെ​ഞ്ചേ​രി​പ​റ​മ്പ് ന​ളി​നി, പ​ന്നി​ക്കോ​ട് പ​ട്ട​രു കു​ഴി​യി​ൽ ഷേ​ർ​ലി, വെ​ണ്ണ​ക്കാ​ട്ടു തൊ​ടി മാ​ല​തി അ​മ്മ, ക​ള്കു​ടി​ക്കു​ന്ന​ത് കു​ഞ്ഞ​മ്മ, ചീ​നി​ക​ണ്ടി പാ​ത​ക്കു​ട്ടി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​​ണ് മ​ര​ങ്ങ​ൾ വീ​ണ​ത്.
കു​റ്റി പാ​ല​ക്ക​ൽ മു​ര​ളി, ബാ​ല​ൻ എ​ന്നി​വ​രു​ടെ കു​ളി​മു​റി​യും വി​റ​കു​പു​ര​യു​ം മ​രം​വീ​ണ് ത​ക​ർ​ന്നു .എ​ര​ഞ്ഞി​മാ​വി​ലെ ഗ്ലോ​ബ​ൽ പ്ര​വാ​സി സ​ഹ​ക​ര​ണ സം​ഘം കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. മ​രം ക​ട​പു​ഴ​കി വീ​ണു നി​ര​വ​ധി വൈ​ദ്യു​തി തൂ​ണു​ക​ളും ത​ക​ർ​ന്നു. ഇ​തോ​ടെ വൈ​ദ്യു​തി കേ​ബി​ൾ സേ​വ​ന​ങ്ങ​ളും മു​ട​ങ്ങി. എ​ര​ഞ്ഞി​മാ​വിനും ​വാ​ലി​ല്ലാ​പു​ഴ​യ്ക്കു​മി​ട​യി​ൽ റോ​ഡി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ണു സം​സ്ഥാ​ന​പാ​ത​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം നി​ല​ച്ചു. മു​ക്കം ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ പാ​ടു​പെ​ട്ടാ​ണ് മ​ര​ങ്ങ​ൾ നീ​ക്കി​യ​ത്. കു​ല​ച്ച വാ​ഴ​ക​ൾ, നൂ​റു​ക​ണ​ക്കി​ന് റ​ബർ മ​ര​ങ്ങ​ൾ ,ക​മുക്, തെ​ങ്ങ് എ​ന്നി​വ​യെ​ല്ലാം കാ​റ്റിൽ നി​ലം​പൊ​ത്തി .ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.ടി.സി.​അ​ബ്ദു​ല്ല, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന വി​ശ്വ​നാ​ഥ്, സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.പി.ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ്ഥ​ല​ങ്ങ​ൾ സന്ദർശിച്ചു.