ച​ക്കി​ട്ട​പാ​റ​യി​ൽ മു​റ്റത്തിന്‍റെ കെട്ട് ത​ക​ർ​ന്ന് വീ​ട് ഭീ​ഷ​ണിയില്‌
Monday, May 25, 2020 11:40 PM IST
ച​ക്കി​ട്ട​പാ​റ: പു​ന​ർ​നി​ർ​മാ​ണം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന മു​ക്ക​വ​ല - പ​ട്ടാ​ണി​പ്പാ​റ റോ​ഡി​ന്‍റെ ഓ​ര​ത്തു​ള്ള ഇ​രു​നി​ല വീ​ടി​ന്‍റെ മു​റ്റം ഭി​ത്തി ത​ക​ർ​ന്നു വീ​ണ​ത്‌ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. റോ​ഡ് തു​ട​ങ്ങു​ന്ന മു​ക്ക​വ​ല​യി​ൽ നി​ന്ന് 400 മീ​റ്റ​ർ അ​ക​ലെ ക​ല്ലോ​ത്ത് ശ്രീ​ധ​ര​ൻ നാ​യ​രു​ടെ വീ​ടി​ന്‍റെ മു​റ്റ​ത്തി​ന്‍റെ ക​രി​ങ്ക​ൽ ഭി​ത്തി​യും മ​തി​ലു​മാ​ണു ത​ക​ർ​ന്നു വീ​ണ​ത്.
ഇ​തി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു തെ​ങ്ങും ക​മു​കു​ക​ളും ക​ട​പു​ഴ​കി വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​തോടെ​യാ​ണു സം​ഭ​വം. റോ​ഡ് പ​ണി​യു​ടെ ഭാ​ഗ​മാ​യി മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഭി​ത്തി​യോ​ട് ചേ​ർ​ന്ന് ഓ​വു​ചാ​ൽ നി​ർ​മ്മി​ക്കു​വാ​ൻ വേ​ണ്ടി കു​ഴി എ​ടു​ത്തി​രു​ന്നു. ലോ​ക്ക്ഡൗ​ൺ കാ​ര​ണം തു​ട​ർ പ്ര​വ​ർ​ത്തി ന​ട​ന്നി​ല്ല. നി​ർ​മ്മി​ച്ച ട്ര​ഞ്ച് മ​തി​ലി​നും വീ​ടി​നും ഭീ​ഷ​ണി​യാ​ണ​ന്ന് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പ​ല ത​വ​ണ കോ​ൺ​ട്രാ​ക്ട​ർ​മാ​രെ അ​റി​യി​ച്ചെ​ന്നു പ​റ​യു​ന്നു. യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കാ​ത്ത​താ​ണ് ഇ​ത് ത​ക​രാ​ൻ കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
ഇ​പ്പോ​ൾ വീ​ടി​നും വ​ലി​യ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ ശ​ക്ത​മാ​യാ​ൽ വീ​ട് ത​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വി​ല്ലേ​ജി​ലും പ​ഞ്ചാ​യ​ത്തി​ലും പോ​ലീ​സ് സ്റ്റേ​ഷ​നി​ലും വീ​ട്ടു​കാ​ർ പ​രാ​തി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം ഇ​ടി​ഞ്ഞ മ​തി​ൽ ഭാ​ഗം അ​ടി​യ​ന്തി​ര​മാ യി ​പു​ന​ർ​നി​ർ​മ്മി​ക്കു​മെ​ന്നു ക​രാ​റു​കാ​ർ വ്യ​ക്ത​മാ​ക്കി. ഇ​ന്നു​ത​ന്നെ ഇ​തി​നു​ള്ള പ​ണി ആ​രം​ഭി​ക്കും.