വി​ല​ങ്ങാ​ട് പ​ന്നി​യേ​രി​യി​ല്‍ ഒ​റ്റ​യാ​ന്‌; വ്യാ​പ​കമായി കൃ​ഷി നശിപ്പിച്ചു
Monday, May 25, 2020 11:40 PM IST
നാ​ദാ​പു​രം:​ക​ണ്ണ​വം വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന വി​ല​ങ്ങാ​ട് പ​ന്നി​യേ​രി​യി​ല്‍ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ ഒ​റ്റ​യാ​ന്‍ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.​പ​ന്നി​യേ​രി​യി​ലെ മു​ക്കാ​ട്ട് മാ​ണി​ക്യം, ഏ​നി​യാ​ട​ന്‍ ച​ന്തു എ​ന്നി​വ​രു​ടെ പ​റ​മ്പി​ലെ തെ​ങ്ങ്,ക​മുക്്,വാ​ഴ എ​ന്നി​വ​യാ​ണ് ഒ​റ്റ​യാ​ന്‍ ന​ശി​പ്പി​ച്ച​ത്.​
ശ​നി​യാ​ഴ്ച്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യ​യാ​ണ് ആ​ന വീ​ടു​ക​ള്‍​ക്ക് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ​ത്.​എ​ട്ട് തെ​ങ്ങു​ക​ളും ക​വു​ങ്ങു​ക​ളും ന​ശി​പ്പി​ച്ച ആ​ന ജനവാസ കേന്ദ്രത്തിലും എത്തി.
​തെ​ങ്ങു​ക​ള്‍ വീ​ഴു​ന്ന ശ​ബ്ദം കേ​ട്ടു​ണ​ര്‍​ന്ന താ​മ​സ​ക്കാ​ര്‍ ബ​ഹ​ളം വ​ച്ചും മ​റ്റു​മാ​ണ് ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ​ത്.​കോ​ള​നി​ക്ക് സ​മീ​പ​ത്തെ കാ​ട് മൂ​ടി കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്ത് ആ​ന​ക​ളും കു​ട്ടി​ക​ളും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ത്തി ത​മ്പ​ടി​ച്ച​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യുന്നു.​
ക​ഴി​ഞ്ഞ ദി​വ​സം വ​ന​ത്തി​ല്‍ പോ​യി മ​ട​ങ്ങി വ​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ആ​ന​ക്കൂ​ട്ട​ത്തെ പ​റ​മ്പി​ല്‍ ക​ണ്ട​ത്.​നേ​ര​ത്തെ വ​ന മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് കോ​ള​നി പ​രി​സ​ര​ങ്ങ​ളി​ലേ​ക്ക് ആ​ന​ക​ളി​റ​ങ്ങു​ന്ന​ത് ത​ട​യാ​ന്‍ വൈ​ദ്യു​തി വേ​ലി​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ല​പ്പ​ഴ​ക്ക​വും മ​തി​യാ​യ സം​ര​ക്ഷ​മ​വും ഇ​ല്ലാ​തെ ന​ശി​ച്ച് പോ​യി.
മൂ​ന്നാ​ഴ്ച്ച മു​മ്പും പ​ന്നി​യേ​രി​യി​ല്‍ ആ​ന​ക​ള്‍ കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.​ക​ണ്ണ​വം വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നെ​ത്തി കു​റ്റ്യാ​ടി ഫോ​റ​സ്റ്റ് പ​രി​ധി​യി​ല്‍ നാം ​വി​ത​ക്കു​ന്ന ഒ​റ്റ​യാ​നെ പി​ടി​കൂ​ടാ​ന്‍ നേ​ര​ത്തെ ശ്ര​മം ന​ട​ന്നി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നി​ല​ക്കു​ക​യാ​യി​രു​ന്നു.​മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ശ​ല്യ​ക്ക​രാ​നാ​യ ഈ ​ഒ​റ്റ​യാ​നെ​ത്തി പ​രാ​ക്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു.