ഐ​ഒ​സി പ​രി​സ​ര​ത്തെ ആ​രോ​ഗ്യ​സു​ര​ക്ഷാ​വീ​ഴ്ച ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പ​രി​ശോ​ധി​ക്കും
Monday, May 25, 2020 11:40 PM IST
തേ​ഞ്ഞി​പ്പ​ലം: ചേ​ളാ​രി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (ഐ​ഒ​സി) പ്ലാ​ന്‍റി​ലേ​ക്ക് പാ​ച​ക വാ​ത​ക​വു​മാ​യി എ​ത്തു​ന്ന ലോ​റി​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ പ്ലാ​ന്‍റ് പ​രി​സ​ര​ങ്ങ​ളി​ൽ കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ. ജ​ന​കീ​യ സ​മ​ര​സ​മി​തി ഉ​ന്ന​യി​ച്ച പ​രാ​തി​യി​ൻ​മേ​ലാ​ണ് ഇ​ട​പെ​ട​ൽ.
ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി​യി​ൽ ആ​യ​തി​നാ​ൽ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ​ഡി​എം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​മ​ര​സ​മി​തി​യു​ടെ പ​രാ​തി​യി​ൻ​മേ​ൽ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്ക് ചു​മ​ത​ല ന​ൽ​കി.
ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പും പ്ലാ​ന്‍റ് മാ​നേ​ജ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.