കോ​വി​ഡി​നെ​തി​രേ മാ​നാ​ഞ്ചി​റ​യി​ല്‍ കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍
Tuesday, May 26, 2020 10:58 PM IST
കോ​ഴി​ക്കോ​ട്: സോ​പ്പി​ട്ട് കൈ ​ക​ഴു​കു​ന്ന​വ​ന്‍ ച​ന്തു, മാ​സ്‌​കി​ട്ട് അ​ങ്കം കു​റി​ക്കു​ന്ന​വ​ന്‍ ച​ന്തു, അ​ക​ലം പാ​ലി​ച്ച് പൊ​രു​തു​ന്ന​വ​ന്‍ ച​ന്തു, തോ​ല്‍​പ്പി​ക്കാ​നാ​വി​ല്ല കോ​വി​ഡേ...​കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ​യ്ക്ക് സ​മീ​പ​മു​ള്ള ഗ​വ.​ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ള​ജി​ന്‍റെ ചു​റ്റു​മ​തി​ലി​ലൊ​ന്ന് ക​ണ്ടാ​ല്‍ ആ​രും അ​ന്താ​ളി​ച്ച് പോ​കും. മ​ന​സി​ല്‍ ത​ങ്ങി നി​ല്‍​ക്കു​ന്ന സി​നി​മാ ഡ​യ​ലോ​ഗും പ്രി​യ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ളും ച​രി​ത്ര​വും ക​ല​യു​മെ​ല്ലാം ആ ​മ​തി​ലി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ സ​ന്ദേ​ശ കാ​ര്‍​ട്ടൂ​ണു​ക​ളാ​യി മാ​റി.
വി​ശ്വ​വി​ഖ്യാ​ത​മാ​യ മാ​സ്‌​കും, മാ​സ്‌​ക്കാ​ഡോ ഗ​മ​യും, ഓ​തി​രം ക​രു​ത​ല്‍ മ​റു​ക​ട​കം എ​ന്ന പ​ഞ്ച് ഡ​യ​ലോ​ഗും, രു​ചി​യു​ടെ നാ​ട്ടി​ല്‍ കൊ​വി​ഡി​ന് ഇ​ട​മി​ല്ല തു​ട​ങ്ങി ര​സ​ക​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ളാ​ണ് കാ​ര്‍​ട്ടൂ​ണു​ക​ള്‍​ക്കൊപ്പം മ​തി​ലി​ല്‍ പ​തി​ഞ്ഞ​ത്.
ബ്രേ​ക്ക് ദ ​ചെ​യി​ന്‍ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം തു​ട​ര​ണം ഈ ​ക​രു​ത​ല്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള സാ​മൂ​ഹ്യ​സു​ര​ക്ഷാ മി​ഷ​നും കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ഡ​മി​യും സം​യു​ക്ത​മാ​യാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍ തീ​ര്‍​ത്ത​ത്. കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​രാ​യ കാ​ര്‍​ട്ടൂ​ണി​സ്റ്റു​ക​ള്‍ സാ​മൂ​ഹി​ക അ​ക​ല​മു​ള്‍​പ്പെ​ടെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു കാ​ര്‍​ട്ടൂ​ണ്‍ ഒ​രു​ക്കി​യ​ത്. കോ​ഴി​ക്കോ​ട​ട​ക്കം ഏ​ഴു​ജി​ല്ല​ക​ളി​ലാ​ണ് കാ​ര്‍​ട്ടൂ​ണ്‍ ഒ​രു​ക്കി​യ​ത്. സോ​പ്പ്, മാ​സ്‌​ക്, സാ​മൂ​ഹ്യ അ​ക​ലം (എ​സ്എം​എ​സ്.) തു​ട​ങ്ങി​യ ബോ​ധ​വ​ത്്‍​ക​ര​ണ സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് കാ​ര്‍​ട്ടൂ​ണ്‍.​കാ​ര്‍​ട്ടൂ​ണി​സ്റ്റു​ക​ളാ​യ അ​നൂ​പ് രാ​ധാ​കൃ​ഷ്ണ​ന്‍, സു​രേ​ഷ് ഡാ​വി​ഞ്ചി, സു​ഭാ​ഷ് ക​ല്ലൂ​ര്‍ , ര​തീ​ഷ് ര​വി, സ​ജീ​വ് ശൂ​ര​നാ​ട്, ഷാ​ജി സീ​താം​തോ​ട്, സ​നീ​ഷ് ദി​വാ​ക​ര​ന്‍ , ബി​നീ​ഷ് ലാ​ലി, നൗ​ഷാ​ദ് വെ​ള്ള​ല​ശേ​രി എ​ന്നി​വ​രാ​ണ് കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍ തീ​ര്‍​ത്ത​ത്. എ. ​പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.