വാ​ട്സ് ആ​പ്പി​ല്‍ അപവാദ പ്ര​ചാ​ര​ണം: കേ​സെ​ടു​ത്തു
Thursday, May 28, 2020 11:38 PM IST
താ​മ​ര​ശേ​രി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നേ​യും അ​പ​മാ​നി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​പ്പി​ച്ച​തി​ന് താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.
ക​ട്ടി​പ്പാ​റ വെ​ട്ടി​യൊ​ഴി​ഞ്ഞ​തോ​ട്ടം പാ​ട​ത്തും​കു​ഴി​യി​ല്‍ ഹ​മീ​ദി​നെ​തി​രേ​യാ​ണ് ഐ​പി​സി 153, കേ​ര​ള പോ​ലീ​സ് ആ​ക്ട് 120 ഒ ​വ​കു​പ്പു​ക​ള്‍ പ്ര​കാ​രം താ​മ​ര​ശേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 'ന​മ്മു​ടെ ക​ട്ടി​പ്പാ​റ'​യെ​ന്ന വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ പ്ര​ച​രി​പ്പി​ച്ച ഫോ​ട്ടോ​ക​ള്‍​ക്കെ​തി​രെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് കേ​സ്.