ആ​ദ്യ​ദി​നം മ​ദ്യ​വി​ത​ര​ണം താ​റു​മാ​റാ​യി
Thursday, May 28, 2020 11:38 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ച​പ്പോ​ള്‍ ബാ​റു​ക​ള്‍ വ​ഴി​യു​ള്ള മ​ദ്യ​വി​ത​ര​ണം തു​ട​ക്ക​ത്തി​ല്‍ താ​റു​മാ​റാ​യി. ബാ​റു​ക​ളി​ല്‍ കൗ​ണ്ട​റു​ക​ള്‍ സെ​റ്റ് ചെ​യ്യാ​ന്‍ വ​ന്ന കാ​ല​താ​മ​സ​മാ​ണ് വി​ന​യാ​യ​ത്. രാവിലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​മെ​ന്ന​റി​യി​ച്ച വി​ത​ര​ണം പ​ത്തോ​ടെ​യാ​ണ് പ​ല​യി​ട​ത്തും ആ​രം​ഭി​ച്ച​ത്.
നി​ശ്ചി​ത സ​മ​യ​ത്തി​ലും നേ​രം വൈ​കി എ​ത്തു​ന്ന​വ​ര്‍​ക്കും മ​ദ്യം ന​ല്‍​കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കോ​ഡ് ഹാ​ങ്ങാ​യ​തി​നെ തു​ട​ർ​ന്ന് ടെ​ക്‌​നീ​ഷ​ൻ​മാ​രെ​ത്തി​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച​ത്. ബ​വ്‌​കോ ഷോ​പ്പി​ലെ​ത്തു​ന്ന​വ​രെ തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും പ​ല​യി​ട​ത്തും സ്‌​കാ​ന​ര്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി​ല്ല. ക​ണ്ണ​ങ്ക​ണ്ടി ബി​വ​റേ​ജി​ലാ​ണ് ചി​ല​ര്‍​ക്ക് ആ​പ്പ്‌​വ​ഴി മ​ദ്യം ല​ഭ്യ​മാ​കു​മെ​ന്ന​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ഔ​ട്ട്‌​ലെ​റ്റ് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്തി​നാ​ല്‍ ക​ക്കോ​ടി ബി​വ​റേ​ജി​ലേ​ക്ക് അ​റി​യി​പ്പ് വ​ന്നു.
തു​ട​ര്‍​ന്ന് ആ​ളു​ക​ള്‍ ഇ​വി​ടെ എ​ത്തി​യെ​ങ്കി​ലും ക​ക്കോ​ടി​യി​ല്‍ ഔ​ട്ട്‌ലെ​റ്റ് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി​രു​ന്നി​ല്ല. ഇ​ന്നോ​ടു​കൂ​ടി​യേ ഇ​ത് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കൂ​വെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. ഇ​തോ​ടെ പ​ല​ര്‍​ക്കും ടോ​ക്ക​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്നു. അ​തേ​സ​മ​യം ഫൈ​വ് സ്റ്റാ​ര്‍​ബാ​റു​ക​ളി​ല്‍ ഒ​ടി​പി ന​മ്പ​ര്‍ മാ​ത്രം വ​ച്ച് മ​ദ്യം വി​ത​ര​ണം ചെ​യ്ത​താ​യും അ​റി​യു​ന്നു. പ​ല​രോ​ടും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് പോ​ലും ചോ​ദി​ച്ചി​രു​ന്നി​ല്ല.
ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ആ​പ്പ് ഹാ​ങ്ങാ​യ​തോ​ടെ രാ​വി​ല​ത്തെ തി​ര​ക്ക് ഉ​ച്ച​യോ​ടെ കു​റ​ഞ്ഞു. ബാ​റു​ക​ളി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് തി​ര​ക്ക് നി​യ​ന്ത്രി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ബ്രാ​ന്‍​ഡു​ക​ളു​ടെ വി​ല വി​വ​രം ബാ​റു​ക​ള്‍​ക്ക് മു​ന്നി​ല്‍ എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്നു. പ​ല​യി​ട​ത്തും നി​ശ്ചി​ത​സ​മ​യം ക​ഴി​ഞ്ഞും ബാ​റു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ടി​വ​ന്നു.