മ​ഴ​യെ​ത്തും മു​മ്പെ നാ​ടും വീ​ടും വൃ​ത്തി​യാ​ക്കാം പ​രി​പാ​ടി​യു​മാ​യി യൂ​ത്ത് ലീ​ഗ്
Thursday, May 28, 2020 11:40 PM IST
പേ​രാ​മ്പ്ര: മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ 'മ​ഴ​യെ​ത്തും മു​മ്പേ നാ​ടും വീ​ടും വൃ​ത്തി​യാ​ക്കാം' ത്രീ​ഡേ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ക​ക്കാ​ട് മേ​ഖ​ലാ യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി സം​സ്ഥാ​ന പാ​ത ക​ക്കാ​ട് മു​ത​ൽ കൈ​ത​ക്ക​ൽ​ വ​രെ ശു​ചീ​ക​രി​ച്ചു. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ അ​സീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. മു​ഹ​മ്മ​ദ്, ആ​ർ.​കെ. മു​ഹ​മ്മ​ദ്, എ​ൻ. കെ. ​മു​സ്ത​ഫ, സി.​കെ. മു​നീ​ബ്, എ​ൻ.​പി. അ​ൻ​സാ​ർ, സി.​പി. മ​സൂ​ദ് അ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​ടി​ശി​ക തീ​ർ​പ്പാ​ക്ക​ലും സ​ഹാ​യ പ​ദ്ധ​തി​യും

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ കു​ടി​ശി​ക ലോ​ണു​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. ജൂ​ൺ 30-വ​രെ​യാ​ണു കാ​ലാ​വ​ധി. ലോ​ണെ​ടു​ത്ത് ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​ം കു​ടി​ശി​ക ആ​യ​വ​ർ​ക്കെ​ല്ലാം ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെന്ന് പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​സ​ഫ് അ​റി​യി​ച്ചു. പി​ഴ​പ്പ​ലി​ശ പൂ​ർ​ണ​മാ​യും പ​ലി​ശ ഗ​ണ്യ​മാ​യും ഒ​ഴി​വാ​ക്കും. സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം രൂ​പ സ​ഹാ​യ പ​ദ്ധ​തി​ക്കും തി​രു​വ​മ്പാ​ടി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ തു​ട​ക്ക​മാ​യി. പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​സ​ഫ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.